തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊറോണ ബാധിച്ച് മരിച്ച വൈദീകന് രോഗം ബാധിച്ചത് എവിടെ നിന്നെന്ന് വ്യക്തമല്ല. സംസ്ഥാനം സമൂഹവ്യാപന ഭീഷണിയിലാണ്. തിരുവനന്തപുരം നാലാഞ്ചിറ സ്വദേശി ഫാ. കെ.ജി. വര്‍ഗീസാണ് (77) ഇന്ന് മരിച്ചത്. സംസ്ഥാനത്തെ ആകെ കൊറോണ മരണം 11 ആയി.
ഗുരുതര ശ്വാസകോശ രോഗബാധയെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ആശുപത്രിയില്‍ ചികിത്സയിലിക്കെ ചൊവ്വാഴ്ച രാവിലെയാണ് ഫാ. വര്‍ഗീസ് മരിച്ചത്. ഉച്ചയോടെ ലഭിച്ച പരിശോധന ഫലത്തില്‍ ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിക്കുകയായിരുന്നു.
ഇദ്ദേഹത്തിന് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്നു വ്യക്തമല്ല.
Discussion about this post