റായ്പൂര്‍: ഛത്തീസ്ഗഡിലെ ദന്തേവാഡയില്‍ മാവോയിസ്റ്റ് ഭീകരരുമായി ഏറ്റുമുട്ടല്‍. തലക്ക് എട്ട് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച മാവോയിസ്റ്റ് ഭീകര കമാന്‍ഡറെ സുരക്ഷാ സേന വധിച്ചു. മാവോയിസ്റ്റ് മിലിറ്ററി കമ്പനി കമാന്‍ഡര്‍ ദഷ്റു പുനേമിനെയാണ് സുരക്ഷാ സേന ഏറ്റുമുട്ടലില്‍ വധിച്ചത്.
ദന്തേവാഡയിലെ ഹുരേപ്പാല് – ബേച്ച്പാല് പ്രദേശത്തിനിടയിലെ വനപ്രദേശത്ത് ഇന്ന് രാവിലെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. പ്രദേശത്ത് ദഷ്റു ഒളിച്ചിരിക്കുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡിസ്റ്റ്ട്രിക് റിസര്‍വ്വ് ഗാര്‍ഡും സ്്പെഷ്യല്‍ ടാസ്ക്ക് ഫോഴ്സും ചേര്‍ന്നാണ് പരിശോധന നടത്തിയത്. ഇതിനിടെ ഇയാളുടെ നേതൃത്വത്തിലുള്ള സംഘം ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു. സുരക്ഷാ സേനയും തിരിച്ചടിച്ചു. പിന്നീട് നടത്തിയ തെരച്ചിലിലാണ് ഇയാളുടെ മൃതശരീരം കണ്ടെത്തിയത്.
നിരവധി ആക്രമണങ്ങളാണ് ദന്തേവാഡ, ബൈജാപൂര്‍, സുക്മ എന്നി ജില്ലകളില്‍ ഇയാള്‍ നടത്തിയിരിക്കുന്നത്. 2013-ല്‍ ദര്‍ഭ താഴ്വരയില് ഉണ്ടായ ആക്രമണത്തില്‍ ദഷ്റുവിനും പങ്കുണ്ടെന്നാണ് സൂചന.
Discussion about this post