ഡല്‍ഹി: കശ്മീരില്‍ പിടിയിലായ ഉധംപൂര്‍ ഭീകരാക്രമണകേസിലെ പ്രതി മുഹമ്മദ് നവീദിനെ നുണപരിശോധനക്ക് വിധേയമാക്കിയപ്പോള്‍ ദേശീയ അന്വേഷണ ഏജന്‍സി ചോദിച്ച 30 ചോദ്യങ്ങള്‍
1.നിങ്ങളുടെ പേര് നവീദ് എന്നാണോ? യാക്കൂബ് എന്നാണോ പിതാവിന്റെ പേര്?
2. ഈ കംമ്പ്യൂട്ടറില്‍ കാണുന്ന പ്രദേശത്താണോ നിങ്ങളുടെ വീട്?
3. ജൂണ്‍ 22 നാണോ ഇന്ത്യയിലേക്ക് വന്നത്?
4. പാക്കിസ്ഥാനിലെ ഫൈസലാബാദാണോ സ്വന്തം സ്ഥലം?
5. ജാവേദിന്റെ വീട്ടിലാണോ താമസിച്ചിരുന്നത?
6.എവിടെ നിന്നാണ് നിങ്ങള്‍ ഇന്ത്യയിലേക്ക് വന്നത്?
7. മറ്റുള്ളവരോടൊപ്പം അതിര്‍ത്തി കടക്കാന്‍ ഷൗക്കത്ത് ആണോ നിങ്ങളെ സഹായിച്ചത്?
8. ഇതുപോലെ മുമ്പും ഇന്ത്യക്കകത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചിരുന്നോ?
9.നിങ്ങളെ ആരാണ് ഇന്ത്യയിലേക്ക് വിട്ടത്?
10. ഏതെങ്കിലും തരത്തിലുള്ള ലഹരി പദാര്‍ത്ഥം ഇന്ത്യന്‍ അതിര്‍ത്തി കടക്കുന്നതിന് മുമ്പ് നിങ്ങള്‍ക്ക് തന്നിരുന്നോ?
11. ലഷ്കറുമായി എങ്ങനെയാണ് നിങ്ങള്‍ ബന്ധം തുടങ്ങിയത്?
12.ഇന്ത്യയിലേക്ക് പ്രവേശിച്ചതിന് ശേഷം ആരെങ്കിലും സ്വീകരിക്കാനായി എത്തിയിരുന്നോ?
13.പാക്കിസ്ഥാനിലെ ഹലാന്‍ ക്യാംപില്‍ വച്ച് ആരാണ് നിങ്ങള്‍ക്ക് പരിശീലനം നല്‍കിയത്?
14. ക്യംപിന്റെ സമയത്തോ അതിനുശേഷമോ നിങ്ങള്‍ തലാഹ് എടുത്തിരുന്നോ?
15.പാക്കിസ്ഥാനിലെ എവിടെ വച്ചാണ് ഇന്ത്യയില്‍ ഭീകരാക്രമണം നടത്താന്‍ വിശദീകരണം നല്‍കിയത്?
16. നിങ്ങളെ ജീവനോടെ പിടികൂടിയാല്‍ എന്തു പറയാനാണ് അവര്‍ നിങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്?
17. ഇന്ത്യയില്‍ താമസിക്കുന്ന സമയത്ത് ആരെങ്കിലും നിങ്ങളെ കാണാന്‍ വന്നിരുന്നോ?
18. എത്ര പേര് നിങ്ങള്‍ക്കൊപ്പം അതിര്‍ത്തി കടന്ന് വന്നിട്ടുണ്ട?
19. നിങ്ങള്‍ക്കൊപ്പം മറ്റേതെങ്കിലും സംഘടന അതിര്‍ത്തി കടന്ന് വന്നിട്ടുണ്ടോ?
20.എന്താണ് നിങ്ങളുടെ ലക്ഷ്യം? എല്ലാവര്ക്കും ഒരേ ലക്ഷ്യമാണോ, അതോ വ്യത്യസ്ഥമാണോ?
21. ആക്രമണത്തിനുശേഷം നിങ്ങള്‍ പാക്കിസ്ഥാനിലേക്ക് തിരിച്ചുപോകാന്‍ എങ്ങനെയാണ് പദ്ധതിയിട്ടിരുന്നത്?
22. നിങ്ങളെ ഏല്‍പ്പിച്ച ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ പണം, വീട് എന്തായിരുന്നു വാഗ്ദാനം ചെയ്തിരുന്നത്?
23. ഫൈസലാബാദില്‍ നിന്നും മൗലവി ബഷീര്‍ സാഹബ് ആണോ അതോ മറ്റാരെങ്കിലുമാണോ നിങ്ങളെ കൂട്ടികൊണ്ടുപോയത്?
24. ലഷ്കറെയുമായുള്ള അന്യോന്യം വിവരങ്ങല്‍ കൈമാറുന്നതിന്റെ പുറകില്‍ ബഷീറായിരുന്നോ?
25. ഇന്ത്യയിലേക്ക് വരുന്നതിന് എത്ര പണമാണ് അവര്‍ നല്‍കിയത്?
26. നിങ്ങളുടെ മൂത്ത സഹോദരനും കുടുംബാംഗങ്ങളും അധ്യാപകരാണ്. നിങ്ങള്‍ എന്തുകൊണ്ട് ഇത് തിരഞ്ഞെടുത്തു?
27. ജിഹാദിന്റെ പേരിലാണോ അവര്‍ നിങ്ങള്‍ക്ക് പ്രചോദനം നല്‍കിയത്?
28. നിങ്ങള്‍ക്ക് പരിശീലനം നല്‍കിയിരുന്ന സമയത്ത് അവിടെ നിങ്ങള്‍ക്കൊപ്പം എത്ര പേര് ഉണ്ടായിരുന്നു?
29. ഇന്ത്യഇന്ത്യയിലേക്ക് അയച്ചതിന് പിന്നില്‍ മറ്റ് ഏതെങ്കിലും തരത്തിലുള്ള പദ്ധതി ഉണ്ടായിരുന്നോ?
30. ഇന്ത്യയിലേക്ക് വന്നതിന് ശേഷം നിങ്ങള്‍ ഖാസിമിനെ കണ്ടിരുന്നോ? ചെലവിനുള്ള പണം ഖാസിം തന്നിരുന്നോ?
Discussion about this post