കൊച്ചി: മലപ്പുറം വളാഞ്ചേരിയില്‍ ഒമ്പതാം ക്ലാസുകാരി ദേവിക ആത്മഹത്യ ചെയ്ത സംഭവത്തില്‍ സ്വമേധയാ ഇടപെട്ട് ഹൈക്കോടതി. സംഭവം വേദനിപ്പിക്കുന്നതാണെന്ന് കോടതി അഭിപ്രായപ്പെട്ടു.
ദൗര്‍ഭാഗ്യകരമായ സംഭവമാണുണ്ടായത്. സൗജന്യ വിദ്യാഭ്യാസ അവകാശ നിയമം നിലവില്‍ നില്‍ക്കെയാണ് ഈ സംഭവമെന്ന് കോടതി പറഞ്ഞു.
ഇത് പൊതുതാത്പര്യമുള്ള വിഷയമാണെന്നും കോടതി വ്യക്തമാക്കി. സംഭവം ചീഫ് ജസ്റ്റിസിന്റെ പരിഗണനക്ക് കോടതി വിട്ടു. സി.ബി.എസ്.ഇ സ്കൂള്‍ ഫീസ് വര്‍ദ്ധനയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമര്‍ശം.
Discussion about this post