തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 82 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതിൽ 53 പേർ വിദേശത്തു നിന്നും വന്നവരാണ്. 19 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരാണ്. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ ആണ് ഇക്കാര്യം അറയിച്ചത്.
തിരുവനന്തപുരം-14, മലപ്പുറം-11, ഇടുക്കി-9 , കോട്ടയം-8, കോഴിക്കോട് -7,ആലപ്പുഴ -7, പാലക്കാട്- 5, കൊല്ലം -5, എറണാകുളം -5, തൃശൂര്‍ -4, കസര്‍ഗോഡ് -3, കണ്ണൂര്‍ -2, പത്തനംതിട്ട- 2 എന്നിങ്ങനെയാണ് ഫലം പോസിറ്റീവായത്.
ഇന്ന് 24 പേര് രോഗ മുക്തരായി. തിരുവനന്തപുരം 6, കൊല്ലം 2, കോട്ടയം 3 , തൃശൂര്‍ 1 , കോഴിക്കോട് 5 , കണ്ണൂര്‍ 2, കാസര്‍ഗോഡ് 6 , ആലപ്പുഴ 1 എന്നിങ്ങനെയാണ് ഫലം നെഗറ്റീവായത്.
ഇതോടെ 632 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1494 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.
എയര്‍പോര്‍ട്ട് വഴി 15,926 പേരും സീപോര്‍ട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 94,812 പേരും റെയില്‍വേ വഴി 8932 പേരും ഉള്‍പ്പെടെ സംസ്ഥാനത്ത് ആകെ 1,21,291 പേരാണ് എത്തിയത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,60,304 പേര് നിരീക്ഷണത്തിലാണ്. ഇവരില്‍ 1,58,761 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1440 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 241 പേരെയാണ് ബുധനാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Discussion about this post