ബറൂച്ച്: ഗുജറാത്തിലെ കെമിക്കല്‍ ഫാക്ടറിയില്‍ വൻ സ്ഫോടനം. ബുധനാഴ്ച ഉച്ച കഴിഞ്ഞുണ്ടായ പൊട്ടിത്തെറിയില്‍ 40 പേര്‍ക്ക് പരിക്കേറ്റു.
ദഹേജില്‍ പ്രവര്‍ത്തിക്കുന്ന ഫാക്ടറിയിലെ ബോയിലറാണു പൊട്ടിത്തെറിച്ചതെന്നും ഫാക്ടറിക്കു സമീപം താമസിച്ചിരുന്ന ആളുകളെയും ലാഖി, ലുവാര ഗ്രാമങ്ങളിലെ ആളുകളെയും മാറ്റിപാര്‍പ്പിച്ചെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അഗ്നിശമന സേനയുടെ വാഹനങ്ങള്‍ ഇപ്പോഴും ഫാക്ടറി പരിസരത്തുണ്ട്. പരിക്കേറ്റവരെ ബറൂച്ചിലെ ആശുപത്രിയിലേക്കു മാറ്റി.
പുക കാരണം ചിലര്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായതായും റിപ്പോര്‍ട്ട് ഉണ്ട്. സംഭവത്തെ തുടര്‍ന്ന് കെമിക്കല്‍ ഫാക്ടറി പരിസരത്ത് താമസിക്കുന്നവരെ മാറ്റി പാര്‍പ്പിച്ചു.
ലോക്ക് ഡൗണിനെ തുടര്‍ന്ന് അടച്ചിട്ട കെമിക്കല്‍ ഫാക്ടറി കഴിഞ്ഞ ദിവസം മുതലാണ് പ്രവര്‍ത്തനം പുന:രാരംഭിച്ചത്.
Discussion about this post