വാഷിംഗ്ടണ്‍: അമേരിക്കന്‍ വിമാനക്കമ്പനികള്‍ക്ക് ചൈനയിലേക്ക് സര്‍വീസ് പുനരാരംഭിക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് ചൈനീസ് എയര്‍ലൈന്‍സ് വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി അമേരിക്ക. രാജ്യത്തേക്കും പുറത്തേക്കും ഉള്ള എല്ലാ വിമാനങ്ങളും നിര്‍ത്തിവയ്ക്കാന്‍ അമേരിക്ക ഉത്തരവിട്ടു.
ജൂണ്‍ 1 മുതല്‍ യാത്രാവിമാനങ്ങള്‍ സര്‍വീസ് പുനരാരംഭിക്കാന്‍ യുഎസ് വിമാനക്കമ്പനികള്‍ ആവശ്യപ്പെട്ടിരുന്നു. ഇത് ചൈന അംഗീകരിച്ചിരുന്നില്ല. ഇതിനു പിന്നാലെയാണ് അമേരിക്കയുടെ നടപടി. അമേരിക്കന്‍ സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന അംഗീകരിക്കാത്തത് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ഒപ്പുവച്ച വ്യോമ ഗതാഗത കരാറിന്റെ ലംഘനമാണെന്ന് യുഎസ് ഗതാഗത വകുപ്പ് പ്രസ്താവനയില്‍ പറഞ്ഞു.
സസ്പെന്ഷന് ഉത്തരവ് ജൂണ്‍ 16 മുതല്‍ പ്രാബല്യത്തില്‍ വരും. എന്നാല്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഉത്തരവിട്ടാല്‍ ഉടന്‍ നടപ്പാക്കാനാവും.
Discussion about this post