മാസ്ക് ധരിച്ചില്ലെന്ന് പറഞ്ഞ് യുവാവിനെ പൊലീസ് ക്രൂരമായി മർദ്ദിക്കുന്ന വീഡിയോ പുറത്ത്. രാജസ്ഥാനിലെ ജോധ്പൂരിൽ ആണ് സംഭവം. പൊലീസ് കഴുത്തില്‍ മുട്ടമര്‍ത്തി ശ്വാസം മുട്ടിക്കുന്നതിന്റെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
ബല്‍ദേവ് നഗര്‍ സ്വദേശിയായ മുകേഷ് കുമാര്‍ പ്രജാപതാണ് പൊലീസിന്റെ ക്രൂര പീഡനത്തിനിരയായത്. പൊതുസ്ഥലത്ത് മാസ്ക് ധരിച്ചില്ലെന്ന കാരണത്താല്‍ ജോധ്പൂര്‍ പൊലീസ് യുവാവിന് പിഴ ചുമത്തി. ഇതില്‍ മുകേഷ് കുമാര്‍ പ്രതിഷേധിച്ചതോടെയാണ് പൊലീസ് ക്രൂരമായി മര്‍ദിച്ചത്.
Discussion about this post