കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഹെല്‍മണ്ട് മേഖലയിലെ തെക്കന്‍ പ്രവിശ്യയിലുണ്ടായ ഏറ്റുമുട്ടലിൽ 11 താലിബാന് ഭീകരര്‍ കൊല്ലപ്പെട്ടു. 6 ഭീകരര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
മേഖലയിലെ ചില ജില്ലകളിലെ ചെക്ക് പോയിന്റുകളില്‍ അഫ്ഗാന് സൈന്യവും താലിബാനും തമ്മില്‍ ഏറ്റുമുട്ടലുണ്ടായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസങ്ങളില്‍ അഫ്ഗാനിലുണ്ടായ ആക്രമണത്തില്‍ 7 അഫ്ഗാന് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു. കാബൂളിലെ വടക്ക് ഭാഗത്തുള്ള പര്‍വാന്‍ ചെക്ക് പോയിന്റില്‍ നടത്തിയ ഭീകരാക്രമണത്തിലാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടത്.
Discussion about this post