ബംഗളൂരു: കണ്ടെയ്ന്മെന്റ് സോണില്‍ ലോക്ക് ഡൗണ്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് റോഡ്ഷോ നടത്തിയ ജെഡിഎസ് നേതാവ് ഇമ്രാന് പാഷ അറസ്റ്റില്‍. ബംഗളൂരു പൊലീസ് ആണ് ഇമ്രാന് പാഷയെ അറസ്റ്റ് ചെയ്തത്. 2005-ലെ ദുരന്ത നിവാരണ നിയമ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ബംഗളൂരുവിലെ പദരായണപുരയിൽ നിരവധി കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് മേഖല സീല്‍ ചെയ്യുകയും കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ലോക്ക് ഡൗണ്‍ മാര്‍ഗ നിര്‍ദ്ദേശങ്ങളെല്ലാം ലംഘിച്ച് പ്രദേശത്ത് ഇമ്രാന് പാഷ റോഡ് ഷോ നടത്തുകയായിരുന്നു.
കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലായ ഇമ്രാന് പാഷ രോഗമുക്തി നേടി ഡിസ്ചാര്‍ജ് ആയതോടെ ഇദ്ദേഹത്തെ സ്വീകരിക്കാന്‍ അണികള്‍ തടിച്ചു കൂടുകയായിരുന്നു. സാമൂഹിക അകലം പോലും പാലിക്കാതെയും മാസ്ക് ധരിക്കാതെയുമാണ് അനുയായികള്‍ ഇയാളെ സ്വീകരിക്കാനെത്തിയത്.
Discussion about this post