തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ നിരീക്ഷണം ഇനി വീട്ടില്‍ മതിയെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. വിദേശത്തു നിന്ന് വരുന്നവരുടെ വീടിനെ കുറിച്ച് തദ്ദേശ പ്രതിനിധികള്‍ വഴി അന്വേഷിക്കും. സൗകര്യങ്ങളില്ലാത്തവര്‍ക്ക് മാത്രം സര്‍ക്കാര്‍ ക്വാറന്റീന് സൗകര്യം ഉറപ്പാക്കും. അതാണ് പ്രായോഗികമായി നടപ്പാക്കാന്‍ പറ്റുന്നതെന്നും ആരോഗ്യ മന്ത്രി വിശദീകരിച്ചു.
സംസ്ഥാനത്ത് കൊറോണ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുമെന്ന് പ്രതീക്ഷിച്ചത് തന്നെയാണ്. പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ രോഗ വ്യാപന നിരക്ക് ഉയരുന്ന സാഹചര്യം ഇതുവരെ ഇല്ല. സംസ്ഥാനത്ത് പത്ത് ശതമാനം പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരികരിച്ചത്. അത് നിയന്ത്രിക്കാന്‍ സാധിച്ചാല്‍ കൊറോണ നിരക്ക് കുറയ്ക്കാന്‍ സാധിക്കും. അതിന് സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
ബ്രേക്ക് ദ ചെയ്ന്‍ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം. മാസ്ക്ക് കൃത്യമായി ധരിക്കണം. ധരിക്കുന്ന മാസ്ക്ക് വൃത്തിയായി സൂക്ഷിക്കണം. രോഗം ആര്‍ക്കും വരാമെന്നും ജാഗ്രതയാണ് ആവശ്യമെന്നും ആരോഗ്യ മന്ത്രി പറയുന്നു.
സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിച്ചാല്‍ മരണ നിരക്ക് കുറയ്ക്കാന്‍ കഴിയും. പ്രായമായവര്‍ മറ്റ് അസുഖങ്ങളുള്ളവരും പ്രത്യേകം ശ്രദ്ധിക്കണം. വരുന്ന ആളുകളില്‍ നിന്നും മറ്റുള്ളവരിലേക്ക് രോഗം പകരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും കെകെ ശൈലജ പറയുന്നു.
Discussion about this post