കൊല്ലം: ഉത്ര വധക്കേസില്‍ ടിന്നിലാക്കി ഭര്‍ത്താവ് സൂരജ് കൊണ്ടുവന്ന പാമ്പുതന്നെയാണ് ഉത്രയെ കടിച്ചതെന്നു ഡിഎന്‍എ പരിശോധനയില്‍ തെളിഞ്ഞു.
തിരുവനന്തപുരത്തെ രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ നിന്നുള്ള പരിശോധനാഫലം അടുത്ത ദിവസം അന്വേഷണ സംഘത്തിനു കൈമാറും.
വീടിനു സമീപത്തുനിന്നു ലഭിച്ച ടിന്നിലുണ്ടായിരുന്ന പാമ്പിന്റെ ശല്ക്കങ്ങളും ഉത്രയുടെ ശരീരത്തില്‍ പാമ്പു കടിയേറ്റ ഭാഗത്തു നിന്നു ശേഖരിച്ച സാംപിളും കുഴിച്ചിട്ടിരുന്ന പാമ്പിന്റെ അവശിഷ്ടവുമാണ് പരിശോധിച്ചത്.
സൂരജ് കൊണ്ടുവന്ന പാമ്പു തന്നെയാണ് ഉത്രയെ കടിച്ചതെന്നു തെളിഞ്ഞതോടെ അന്വേഷണ സംഘത്തിനു കാര്യങ്ങള്‍ എളുപ്പമാകും.
Discussion about this post