കൊൽക്കത്ത: മുൻ അത്ലറ്റും സിപിഐ(എം) എംപിയുമായ ജ്യോതിർമോയി സിക്ദാർ ചൊവ്വാഴ്ച ഭാരതീയ ജനതാ പാർട്ടിയിൽ ചേർന്നു. നേരത്തെ ‘ചായ് പെ ചർച്ച’ പരിപാടിക്കായി പശ്ചിമ ബംഗാൾ പാർട്ടി പ്രസിഡന്റ് ദിലീപ് ഘോഷുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ജ്യോതിർമോയ് സിക്ദാർ ബിജെപിയിൽ ചേർന്നത്.
പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത വർഷം നടക്കാനിരിക്കെയാണ് മുൻ സിപിഎം എംപി ബിജെപിയിൽ ചേർന്നിരിക്കുന്നത്.
മിഡിൽ ഡിസ്റ്റൻസ് റണ്ണറായ സിക്ദാർ 1995 ലും 1998 ലും നടന്ന ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് 800 മീറ്റർ, 1,500 മീറ്റർ മത്സരങ്ങളിൽ പങ്കെടുത്തു. സ്വർണ്ണവും വെങ്കലവും ഉൾപ്പെടെ നിരവധി സമ്മാനങ്ങൾ രാജ്യത്തിനായി നേടിയിട്ടുണ്ട്, കൂടാതെ 1998-ൽ ബാങ്കോക്കിൽ നടന്ന ഏഷ്യൻ ഗെയിംസിൽ സ്വർണ്ണവും നേടി.
Discussion about this post