ബംഗളുരു: കര്‍ണാടകയിലെ ദണ്ഡേലിയിലെ പാട്ടീല്‍ ആശുപത്രിയില്‍ ചികിത്സ തേടി ഒരു പ്രത്യേക രോഗിയെത്തി. ഒരു കുരങ്ങനാണ് ഈ സംഭവത്തിലെ നായകന്.
കൈയിലെ പരുക്കുമായി പാട്ടീല്‍ ആശുപത്രിയിലെത്തിയ അവന് നേരെ ജനങ്ങള്‍ക്കിടയിലൂടെ ഡോക്ടറുടെ അടുത്തെത്തി. മുറിവ് പറ്റിയതാണെന്ന് മനസ്സിലായ ആശുപത്രി ജീവനക്കാര്‍ ഉടനെ അവന്റെ മുറിവ് വൃത്തിയാക്കി മതിയായ മരുന്ന് പുരട്ടി മടക്കിയയച്ചു.
സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വന്നതോടെ നിരവധി ജനങ്ങള്‍ ആശുപത്രി ജീവനക്കാരെയും ബുദ്ധിമാനായ കുരങ്ങനെയും അഭിനന്ദിച്ച് കമന്റുകളിട്ടിട്ടുണ്ട്. പതിനേഴായിരത്തോളം പേര് ഇതുവരെ വീഡിയോ കണ്ടുകഴിഞ്ഞു.
.
https://www.facebook.com/letsgodandeli/videos/179680503467106/
Discussion about this post