കൊച്ചി: ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ് വിഭജനം നിര്‍ത്തിവയ്ക്കാന്‍ ഹൈക്കോടതി ഉത്തരവ്. വില്ലേജുകള്‍ രൂപീകരിച്ചുള്ള വിവാര്‍ഡ് വിഭജനത്തില്‍ നടപടികള്‍ക്കെതിരായ ഹര്‍ജികളിലാണ് ഉത്തരവ്. വിഭജനത്തിന് മുമ്പുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയില്ലെന്ന് കോടതി വ്യക്തമാക്കി. വില്ലേജുകള്‍ രൂപീകരിച്ചുള്ള വിജ്ഞാപനം ഇറക്കിയില്ലെന്നും കോടതി. ആഗസ്റ്റ് മൂന്നിനാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. വില്ലേജുകള്‍ രൂപീകരിച്ചുള്ള വിജ്ഞാപനവും പരസ്യപ്പെടുത്തിയില്ല. ഇക്കാര്യങ്ങള്‍ ചോദ്യം ചെയ്ത 12 ഹര്‍ജികളാണ് ഹൈക്കോടതി പരിഗണിച്ചത്. പഞ്ചായത്തുകളുടെ വിഭജനം സംബന്ധിച്ച അതിര്‍ത്തി തര്‍ക്കങ്ങള്‍ ബ്ലോക്ക് പഞ്ചായത്തിന്റെ കാര്യത്തിലും ബാധകമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
നേരത്തെ, പുതുതായി രൂപീകരിച്ച 69 പഞ്ചായത്തുകളും കോര്പ്പറേഷന് വിഭജിച്ചുണ്ടാക്കിയ നാല് മുന്‍സിപ്പാലിറ്റികളും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് റദ്ദാക്കിയിരുന്നു. ഇത് ഡിവിഷന് ബെഞ്ച് ശരിവയ്ക്കുകയും ചെയ്തിട്ടുണ്ട്.തദ്ദേശതിരഞ്ഞെടുപ്പ് യഥാസമയം നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ഭരണഘടനാപരമായ അവകാശമുണ്ടെന്ന് ഹൈക്കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ബ്ലോക്ക് പഞ്ചായത്ത് വിഭജന നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് ഹൈക്കോടതി ഉത്തരവ് വരുന്നത്
Discussion about this post