ബംഗളുരു: ഏഴാം ക്ലാസു വരെയുള്ള കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ വേണ്ടെന്ന തീരുമാനവുമായി കര്‍ണാടക സര്‍ക്കാര്‍. ഗ്രാമീണ മേഖലകളിലെ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനം ബുദ്ധിമുട്ടാകുന്നുവെന്ന പരാതിയെ തുടര്‍ന്നാണു സർക്കാർ ഈ തീരുമാനത്തിലേക്കെത്തിയത്.
ഓണ്‍ലൈന്‍ ക്ലാസുകള്‍ സംബന്ധിച്ച് നിരവധി പരാതികളാണു ലഭിച്ചതെന്ന് കര്‍ണാടക പ്രൈമറി ആന്‍ഡ് സെക്കന്‍ഡറി വിദ്യാഭ്യാസ മന്ത്രി എസ്. സുരേഷ് കുമാര്‍ പറഞ്ഞു. ഓണ്‍ലൈന്‍ ക്ലാസുകളുടെ പേരില്‍ വിവിധ സ്ഥാപനങ്ങള്‍ ഫീസ് ഈടാക്കുന്നതു നിര്‍ത്താനും ഉത്തരവിട്ടിട്ടുണ്ട്.
അഞ്ചാം ക്ലാസ് വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ വേണ്ടെന്നു കഴിഞ്ഞ ദിവസം സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഏഴാം ക്ലാസ് വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ നിര്‍ത്തിവെക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ നിര്‍ദേശം പുറത്തിറക്കിയത്.
Discussion about this post