കേന്ദ്ര സർക്കാരിനോടുള്ള വിരോധം കൊണ്ടും, പാകിസ്ഥാനോടുള്ള മതപരമായ വിധേയത്വം കൊണ്ടും നെറികെട്ട പ്രവൃത്തികളിൽ ഏർപ്പെടുന്ന ഒരു വിഭാഗം ആളുകളുടെ ദേശവിരുദ്ധതയെ ചോദ്യം ചെയ്ത് സിനിമാതാരം സന്തോഷ് പണ്ഡിറ്റ് രംഗത്ത്.
“ഇന്ത്യയേയും, പ്രധാനമന്ത്രിയേയും ക്രൂരമായി വിമർശിച്ച പാക്കിസ്ഥാൻ താരം ഷാഹിദ് അഫ്രീദിക്ക് കൊറോണാ രോഗം സ്ഥിരീകരിച്ചു. ഇതോടെ പാക്കിസ്ഥാനിലെ 3 ക്രിക്കറ്റ് താരങ്ങൾക്ക് കൊറോണ രോഗം സ്ഥിരീകരിച്ചു.” എന്ന സന്തോഷ് പണ്ഡിറ്റിന്റെ പോസ്റ്റിൽ വിഷയവുമായി ബന്ധമില്ലാത്ത കമന്റുകളും കേന്ദ്ര സർക്കാർ വിരുദ്ധ കമന്റുകളുമായി ചിലർ കൂട്ടത്തോടെ എത്തിയപ്പോഴാണ് കടുത്ത ഭാഷയിൽ അദ്ദേഹം പ്രതികരിച്ചത്.
കാശ്മീർ പാക്കിസ്ഥാന്റെ ഭാഗം ആക്കണം എന്ന് ചിന്തിക്കുന്ന തീവ്രവാദ മനസ്സുള്ള ആളാണ് അഫ്രീദി. ഇന്ത്യക്കെതിരെ മാത്രം സംസാരിക്കുന്ന ഇവനെ രാജ്യസ്നേഹം ഉള്ളവര്‍ സപ്പോർട്ട് ചെയ്യരുത്. എന്നും അദ്ദേഹം പറഞ്ഞു.
Discussion about this post