ധാക്ക: കൊറോണ ബാധിച്ച് ബംഗ്ലാദേശ് മതകാര്യ സഹമന്ത്രി ഷെയ്ഖ് മുഹമ്മദ് അബ്ദുല്ല (75) മരിച്ചതായി റിപ്പോർട്ട്. ജര്‍മ്മന്‍ വാര്‍ത്താ ഏജന്‍സി ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ശനിയാഴ്ച രാത്രി ധാക്കയിലെ സൈനിക ആശുപത്രിയില്‍ എത്തിച്ചയുടനെ മരിക്കുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ സ്വകാര്യ സഹായി നസ്മുല്‍ ഹക്ക് ഷൈകത്ത് പറഞ്ഞു.
അബ്ദുല്ല മരിച്ചതായി സ്ഥിരീകരിച്ചതിന് ശേഷം ഡോക്ടര്‍മാര്‍ സാമ്പിള്‍ ശേഖരിച്ചതായും പരിശോധനയില്‍ കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ചതായും മന്ത്രാലയം വക്താവ് അന്‍വര്‍ ഹുസൈന് പറഞ്ഞു.
ബംഗ്ലാദേശില്‍ വൈറസ് ബാധിച്ച് മരിക്കുന്ന ആദ്യത്തെ സര്‍ക്കാര്‍ മന്ത്രിയാണ് അബ്ദുല്ല. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ മന്ത്രിസഭയിലെ മറ്റ് രണ്ട് മന്ത്രിമാര്‍ കൊറോണ വൈറസിന് ചികിത്സയിലാണ്.
ബംഗ്ലാദേശില്‍ ഇതുവരെ 88,000 ത്തിലധികം അണുബാധകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ശനിയാഴ്ച വരെ 1,100 പേരാണ് മരിച്ചത്.
Discussion about this post