കൊളംബസ് അമേരിക്ക കണ്ടെത്തിയതിന്റെ നാനൂറാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സാര്‍വലൗകിക പ്രദര്‍ശനമായ ഷിക്കാഗോ വിശ്വമേളയുടെ ഭാഗമായിരുന്നു മതമഹാ സമ്മേളനം. ഷിക്കാഗോയിലെ കൊളംബസ് ഹാളില്‍ വിവിധ രാജ്യങ്ങളെ പ്രതിനിധാനം ചെയ്ത് അറുപതോളം മതപ്രഭാഷകര്‍ പങ്കെടുത്തും. ഏഴായിരത്തോളം ശ്രോതാക്കള്‍ കാതും ഹൃദയവും തുറന്നിരുന്നു. ഈ സദസ്സിനെ സ്വാമി വിവേകാനന്ദന് അഭിസംബോധന ചെയ്തു. മറ്റ് മതപ്രഭാഷകര്‍ സ്വന്തം മതത്തിന്റെ മഹത്ത്വം പറഞ്ഞപ്പോള്‍ ‘എല്ലാ മതങ്ങളും സത്യമാണ്’ എന്ന തത്ത്വമാണ് വിവേകാനന്ദന് ഉദ്ഘോഷിച്ചത്. ഹിന്ദുമതത്തിലേക്ക് ലോകത്തിന്റെ വാതില്‍ തുറന്നിടുകയായിരുന്നു സ്വാമി വിവേകാനന്ദന്. തെറ്റിദ്ധാരണയുടെ ഇരുള് മൂടിക്കിടന്നിരുന്ന ഹിന്ദുമതത്തെ കുറിട്ടുള്ള ചിന്തകള്‍ക്ക് മേല്‍ വിവേകാനന്ദന് പ്രകാശം നല്കി. പ്രവേശകവാടത്തില്‍ ഒരിക്കലും അണയാത്ത കൈത്തിരി കത്തിച്ചു വച്ചു..കാലം നമിക്കുന്ന മഹാനായ പ്രഭാഷകനം അതിലുപരി ഹിന്ദുവെന്താണെന്ന് ലോകത്തെ പഠിപ്പിച്ച ആചാര്യനെ..ഇന്ന് സ്വാമി വിവേദാനന്ദന്റെ ജന്മവാര്ഛിക ദിനമാണ്…അദ്ദേഹത്തെ ഓര്‍ക്കുകയല്ല..അദ്ദേഹം കൊളുത്തിവച്ച വിളക്കില്‍ നിന്ന് പ്രകാശം പരത്തുകയാണ് നമ്മുടെ ലക്ഷ്യം.
(1893 സെപ്റ്റംബര്‍ 11ന് സ്വാമി വിവേകാനന്ദന് ചിക്കാഗോ പ്രസംഗം )
അമേരിക്കയിലെ എന്റെ പ്രിയ സഹോദരീ സഹോദരന്മാരെ
നിങ്ങള്‍ ഞങ്ങള്‍ക്ക് നല്കിയ ഊഷ്മളവും ഹൃദ്യവുമായ സ്വീകരണത്തിന് നന്ദി പറയാന്‍ പറ്റാത്ത വിധം എന്റെ ഹൃദയം ആഹ്ലാദത്തിമിര്‍പ്പിലാണ്. ലോകത്തെ ഏറ്റവും പൗരാണികമായ ഋഷിപരമ്പരയുടെ പേരില്‍, ഞാന്‍ നന്ദി പറയട്ടെ. എല്ലാ മതങ്ങളുടെയും മാതാവിന്റെ പേരില്‍ ഞാന്‍ നന്ദി പറയട്ടെ. വിവിധ വര്‍ഗങ്ങളിലും വിഭാഗങ്ങളിലുമുള്ള ലക്ഷോപലക്ഷം ഹിന്ദുക്കളുടെ പേരില്‍ ഞാന്‍ നന്ദി പറയട്ടെ.
ക്ഷമാശീലവും പ്രാപഞ്ചിക സ്വീകാര്യതയും ലോകത്തെ പഠിപ്പിച്ച മതമാണെന്റേത് എന്നതില്‍ എനിക്കഭിമാനമുണ്ട്. പ്രപഞ്ച സഹിഷ്ണുതയില്‍ മാത്രമല്ല നാം വിശ്വസിക്കുന്നത്. എല്ലാ മതങ്ങളെയും സത്യമായി സ്വീകരിക്കുന്നു. എല്ലാ മതങ്ങളിലും പെട്ട, എല്ലാ രാജ്യങ്ങളിലുമുള്ള പീഡിതര്‍ക്കും അഭയാര്‍ഥികള്‍ക്കും അത്താണിയായ രാജ്യമാണെന്റേത് എന്നതില്‍ ഞാനഭിമാനിക്കുന്നു.
സഹിഷ്ണുത എന്ന ആശയം വിവിധ ദേശങ്ങളിലേക്ക് വഹിക്കുന്നതിനുള്ള ബഹുമതി അകലെയുള്ള മറ്റ് ഇടങ്ങളില്‍ നിന്ന വന്ന ഈ ആളുകള്‍ക്ക് തികച്ചും അവകാശപ്പെടാമെന്നു പൌരസ്ത്യ പ്രതിനിധികളെ പരാമര്‍ശിച്ചു നിങ്ങളോട് ചിലര്‍ പറഞ്ഞുവല്ലോ. ഈ മണ്ഡപത്തിലുള്ള അവര്‍ക്കും എന്റെ നന്ദി. സഹിഷ്ണുതയും സര്‍വ ലൗകിക സ്വീകാര്യവും രണ്ടും ലോകത്തിനു ഉപദേശിച്ച മതത്തിന്റെ അനുയായിയാണ് ഞാന്‍ ഹിന്ദുവായതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഞങ്ങള്‍ സാര്‍വ ലൗകികസഹിഷ്ണുതയില് വിശ്വസിക്കുക മാത്രമല്ല സര്‍വമതങ്ങളും സത്യമെന്നു സ്വീകരിക്കുകയും ചെയ്യുന്നു. ലോകത്തിലുള്ള സര്‍വമതങ്ങളിലെയും സര്‍വ രാജ്യങ്ങളിലെയും പീഡിതര്‍ക്കും ശരണാര്‍ത്തികള്‍ക്കും അഭയമരുളിയതാണ് എന്റെ ജനത എന്നതില്‍ ഞാന്‍ അഭിമാനിക്കുകയും ചെയ്യുന്നു.
റോമന്‍ മര്‍ദനം മൂലം യഹൂദരുടെ പുണ്യക്ഷേത്രം തകര്‍ത്തു തരിപ്പണമാക്കപെട്ട വര്‍ഷം തന്നെ ദക്ഷിണ ഭാരതത്തില്‍ എത്തി അഭയം പ്രാപിച്ച ആ ഇസ്രയേല്‍ വര്‍ഗ്ഗത്തിന്റെ അതിപവിത്രാവശിഷ്ടം ഞങ്ങളുടെ അംഗ തലത്തില്‍ സംഭൃതമയിട്ടുണ്ടെന്ന് നിങ്ങളോട് പറയാന്‍ എനിക്ക് അഭിമാനമുണ്ട്. മഹിമയുറ്റ ജരദുഷ്ട്ര ജനതയ്ക്ക് അഭയം നല്കിയതും അവരുടെ അവശിഷ്ടത്തെ ഇന്നും പോറ്റി പോരുന്നതുമായ മതത്തില്‍ ഉള്‍പെട്ടവന്‍ എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു.
കുട്ടിക്കാലം തൊട്ട് ഞാന്‍ പാടിവരുന്ന, ഇന്നും ലക്ഷങ്ങള്‍ പാടുന്ന ഏതാനും വരികള്‍ ഞാന്‍ പാടാം:
‘എല്ലാ നദികളും ഒടുവില്‍ സമുദ്രത്തില്‍ ചേരുന്നതുപോലെ
മനുഷ്യന്, വേഷമേതായാലും, മട്ടെന്തായാലും, ദൈവത്തില്‍ചേരുന്നു’
ഇന്നത്തെ ഈ സമ്മേളനംതന്നെ ലോകത്തിന് നല്കുന്ന സന്ദേശമിതാണ് ഗീത നല്കുന്ന സന്ദേശം.
‘എന്റെയടുത്ത് വരുന്നവരാരായാലും ഏതു രൂപത്തിലായാലും ഞാനവരിലെത്തുന്നു; ഏതു വഴികളില്‍ ഉഴറിയെത്തുന്ന മനുഷ്യനും ഒടുക്കം എന്നിലെത്തുന്നു.
ഇതുവരെ നടന്നിട്ടുള്ള സഭകളില്‍ എല്ലാം വെച്ച് അതിഗംഭീരമായ ഇന്നത്തെ സമ്മേളനം, സ്വയം ഗീതോപദിഷ്ട്ടമായ ഒരത്ഭുത തത്വത്തിന്റെ നീതീകരണവും പ്രഖ്യാപനവുമാണ്, ആരു ഏതു രൂപത്തില്‍ എന്നെ ഭജിക്കുന്നുവോ അവനെ ഞാന്‍ അപ്രകാരം അനുഗ്രഹിക്കുന്നു. എല്ലാവരും ശ്രമിക്കുന്നത് ഒടുവില്‍ എന്നിലേക്കെത്തുന്ന വഴികളിലൂടെയത്രെ. വിഭാഗീയതയും മൂഡമായ കടുംപിടുത്തവും അതിന്റെ ഭീകര സന്തതിയായ മത ഭ്രാന്തും കൂടി ഈ സുന്ദര ഭൂമിയെ ദീര്‍ഘമായി കയ്യടക്കിയിരിക്കുകയാണ്. അവ ഭൂമിയെ അക്രമംകൊണ്ട് നിറച്ചിരിക്കുന്നു. മനുഷ്യ രക്തത്തില്‍ പലവുരു കുതിര്‍ത്തിരിക്കുന്നു. സംസ്കാരത്തെ സംഹരിച്ചിരിക്കുന്നു. ജനതകളെ മുഴുവനോടെ നൈരാശ്യത്തിലേക്ക് തള്ളിവിടുകയും ചെയ്തിരിക്കുന്നു. ഈ കൊടുംപിശാചുക്കള്‍ ഇല്ലായിരുന്നെങ്കില്‍ മനുഷ്യ സമുദായം ഇതിലും വളരെയേറെ പുരോഗമിക്കുമായിരുന്നു. എന്നാല്‍ അവരുടെ കാലം ആയിക്കഴിഞ്ഞു.
ഈ സമ്മേളനത്തിന്റെ ബഹുമാനാര്‍ത്ഥം ഇന്നു പുലര്‍കാലത്ത് മുഴങ്ങിയ മണി എല്ലാ മത ഭ്രാന്തിന്റെയും വാള് കൊണ്ടോ പേന കൊണ്ടോ ഉള്ള എല്ലാ പീഡനങ്ങളുടെയും ഒരേ ലക്ഷ്യത്തിലേക്ക് പ്രയാണം ചെയ്യുന്ന മനുഷ്യരുടെ ഇടയിലേ എല്ലാ ദുര്മാനസ്യങ്ങളുടെയും മരണമണിയാകട്ടെ എന്നു അകമഴിഞ്ഞ് ആശിക്കുന്നു.
(1893 സെപ്റ്റംബര്‍ 11ന് സ്വാമി വിവേകാനന്ദന് ചിക്കാഗോ പ്രസംഗം )
Discussion about this post