തിരുവനന്തപുരം: അടച്ചിട്ടിരുന്ന വീടിന് 5711 രൂപ വൈദ്യുതി ബില്‍ നല്കിയ കെ.എസ്.ഇ.ബിക്കെതിരെ നടന് മധുപാല്‍ നല്കിയ പരാതിയിൽ നടപടി. അധികബില്‍ 300 രൂപയായാണ് വെട്ടിക്കുറച്ചത്. നാല് മാസമായി അടഞ്ഞ് കിടന്ന വീട്ടിലാണ് 5711 രൂപ ഈടാക്കിയത്. ഇക്കാര്യത്തില്‍ കെ.എസ്.ഇ.ബി ചെയര്മാന് മധുപാല്‍ പരാതി നല്‍കിയിരുന്നു.
പേരൂര്‍ക്കട സെക്ഷനില്‍ ഫെബ്രുവരി 12 മുതല്‍ അടച്ചിട്ടിരിക്കുന്ന വീട്ടില്‍ ജൂണ്‍ നാലിന് റീഡിംഗ് എടുത്തപ്പോള്‍ നല്‍കിയത് 5711 രൂപയുടെ ബില്ലാണെന്നായിരുന്നു മധുപാലിന്റെ പരാതി. വീട് പൂട്ടി കിടക്കുകയാണ് എന്ന് ബില്ലില്‍ എഴുതിയിട്ടുണ്ടെന്നും എന്നിട്ടാണ് ഉയര്‍ന്ന ബില്ല് വന്നതെന്നും പരാതിയില്‍ പറയുന്നു.
അതേസമയം, വീട് അടച്ചിട്ടിരിക്കുമ്പോള്‍ റീഡിംഗ് എടുക്കാന്‍ സാധിക്കാതെ വന്നാല്‍ മൂന്ന് മുന്‍മാസത്തിലെ ശരാശരി എടുത്ത് ബില്ലായി തരും. അതുകൊണ്ടാണ് ഇത്തരത്തില്‍ ബില്ല് വന്നതെന്നായിരുന്നു ചെയര്‍മാന്റെ മറുപടി.
Discussion about this post