രാജ്യത്ത് രണ്ട് പുതിയ കൊറോണ വൈറസ് കേസുകൾ സ്ഥിരീകരിച്ചതായി ന്യൂസിലാന്‍ഡ്. ചൊവ്വാഴ്ച ആണ് ഇക്കാര്യം അറിയിച്ചത്. രോഗികൾ രണ്ട് പേരും യു.കെയിൽ നിന്നും സമീപകാലത്ത് യാത്ര ചെയ്തു വന്നവരാണ്. രാജ്യത്ത് വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാത്ത തുടർച്ചയായ 24 ദിവസങ്ങൾക്ക് ശേഷമാണ് പുതിയ രണ്ട് കേസുകൾ ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്നത്.
അതിർത്തി നിയന്ത്രണങ്ങൾ ഒഴികെയുള്ള എല്ലാ സാമൂഹികവും സാമ്പത്തികവുമായ നിയന്ത്രണങ്ങൾ കഴിഞ്ഞയാഴ്ച പിൻവലിച്ച ന്യൂസിലാന്‍ഡിന് പുതിയ കൊറോണ കേസുകളുടെ സ്ഥിരീകരണം ഒരു തിരിച്ചടിയാണ്. കൊറോണ വൈറസിന്റെ പുതിയതോ സജീവമോ ആയ കേസുകളൊന്നും ഇല്ലെന്നുള്ള പ്രഖ്യാപനത്തിനും പകർച്ചവ്യാധിക്ക് മുൻപുള്ള സാധാരണ സ്ഥിതിയിലേക്ക് മടങ്ങിയെത്തിയ ലോകത്തിലെ ആദ്യത്തെ രാജ്യങ്ങളിലൊന്നാണ് ന്യൂസിലാന്‍ഡ് എന്ന വാർത്തകൾക്കും ശേഷമാണ് ഇത്.
ഭാവിയില്‍ കൂടുതല്‍ കേസുകള്‍ ഉണ്ടാകുമെന്ന് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ദ ആര്ഡെന് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.
Discussion about this post