ഡൽഹി: ഇന്ത്യാ-ചൈന അതിർത്തിയിലെ സംഘർഷത്തിൽ 20 ഇന്ത്യൻ സൈനീകർ വീരമൃത്യു വരിച്ചെന്ന് വാർത്താ ഏജൻസിയായ എഎൻഐ. സർക്കാർവൃത്തങ്ങളെ ഉദ്ധരിച്ചാണ്. റിപ്പോർട്ട്. കേണൽ ഉൾപ്പെടെയുള്ള ജവാന്മാരാണ് മരിച്ചത്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നും റിപ്പോർട്ടിൽ എഎൻഐ പറയുന്നു.
അതേസമയം സംഘര്‍ഷത്തില്‍ 43 ചൈനീസ് സൈനികരും കൊല്ലപ്പെട്ടതായും വിവരമുണ്ട്. ലഡാക്കിലെ ഗാല്‍വാന്‍ താഴ്വരയില് വച്ച് ഇരു രാജ്യങ്ങളുടെ സേനകളും തമ്മില്‍ ഏറ്റുമുട്ടിയതില്‍ കൊല്ലപ്പെട്ട സൈനികരുടെ സംഖ്യ ഇനിയും ഉയരാമെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.
Discussion about this post