തിരുവനന്തപുരം : വൈദ്യുതി ബില്ലിലെ അപാകതയില്‍ അതൃപ്തി രേഖപ്പെടുത്തി സിപിഐ. ബില്ലിലെ അപാകതകളില്‍ കെഎസ്ഇബിക്ക് വീഴ്ച പറ്റി. വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് സിപിഐ സംസ്ഥാന നിര്‍വാഹകസമിതി യോഗം ആവശ്യപ്പെട്ടു.
വൈദ്യുതി ബോര്‍ഡിന് തെറ്റുപറ്റിയോ എന്ന് സര്‍ക്കാര്‍ പരിശോധിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ആവശ്യപ്പെട്ടു. കെഎസ്ഇബി പറയുന്നതൊന്നും ജനങ്ങള്‍ക്ക് മനസ്സിലാകുന്നില്ല. സര്‍ക്കാര്‍ അടിയന്തിരമായി പ്രശ്നം പരിഹരിക്കണമെന്നും കാനം ആവശ്യപ്പെട്ടു.
അമിത ചാര്‍ജ് ഈടാക്കുന്നുവെന്ന ആരോപണത്തില്‍ സിപിഐ നേതൃയോഗം കെഎസ്ഇബിക്കെതിരെ പ്രമേയം പാസ്സാക്കി. എന്നാല്‍ വൈദ്യുതി ബില്ലിന്റെ കാര്യത്തില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് കെഎസ്ഇബി ഹൈക്കോടതിയെ അറിയിച്ചത്.
Discussion about this post