ഹോങ്കോങ്ങിലും തായ് വാനിലും വൈറലായി ഇന്ത്യൻ ജയം. ചൈനക്കെതിരെ ഇന്ത്യക്ക് പിന്തുണയുമായാണ് അനേകായിരങ്ങൾ ഈ രാജ്യങ്ങളിൽ നിന്ന് ശ്രീരാമദേവൻ ചൈനീസ് വ്യാളിയെ കൊല്ലുന്ന ചിത്രം സാമൂഹ്യ മാദ്ധ്യമങ്ങളിൽ പങ്കുവച്ചത്. വൈറലായ ഈ ചിത്രം ഫോട്ടോ ഓഫ് ദ ഡേ ആയി തായ് വാൻ ന്യൂസ് തിരഞ്ഞെടുത്തിരിക്കുകയാണ്.
ഹോങ്കോങ്ങ് സാമൂഹ്യ മാദ്ധ്യമങ്ങളിലാണ് ഈ ചിത്രം ആദ്യം പ്രത്യക്ഷപ്പെട്ടത്. ചൈനയ്ക്കെതിരെ ശക്തമായ സമരങ്ങളാണ് അടുത്തിടെ ഹോങ്കോങ്ങിൽ നടക്കുന്നത്. ചൈനീസ് വൈറസ് കാരണം ലോകം പൊറുതിമുട്ടിയിരുന്ന അവസരത്തിൽ വിയറ്റ്നാം, തായ്വാൻ, മലേഷ്യ എന്നീ രാജ്യങ്ങൾക്ക് നേരേയും ചൈന അക്രമം നടത്തിയിരുന്നു. അതിനൊപ്പം ഹോങ്കോങ്ങിൽ ജനാധിപത്യ സമരങ്ങളെ അതിശക്തമായി അടിച്ചമർത്തുകയും ചെയ്തു. ലോകം ചൈനീസ് വൈറസ് ബാധയിൽ ശ്രദ്ധ തെറ്റിയപ്പോൾ കൊടിയ ഭീകരതയാണ് ഹോങ്കോങ്ങിലെ സമരക്കാർക്ക് നേരെ ചൈന അഴിച്ച് വിട്ടത്.
ഈ അവസരത്തിലാണ് ചൈനക്കെതിരെ ഇന്ത്യൻ സൈനികർ നേടിയ ഈ ജയം ഹോങ്കോങ്ങിലും തായ് വാനിലും വിയറ്റ്നാമിലുമെല്ലാം സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.
സ്ട്രീറ്റ് ഫൈറ്റർ എന്ന വീഡിയോ ഗെയിമിലെ ഇന്ത്യക്കാരനായ കഥാപാത്രം ധാൽസിം ചൈനീസ് കഥാപാത്രമായ ചുൻ ലി യെ തോൽപ്പിക്കുന്ന വീഡിയോയും ചിത്രങ്ങളും ഇവിടങ്ങളിലുള്ളവർ പങ്കു വയ്ക്കുന്നുണ്ട്.
ഇന്ത്യയിലെ ഒരു ഗ്രാമത്തിലുള്ള യോഗിയായ ധാൽ സിം എല്ലാവരോടും ഇഷ്ടമുള്ള നൻമയുള്ള ഒരാളാണ്. പക്ഷേ തൻ്റെ ഗ്രാമീണരെ ദ്രോഹിക്കാനെത്തുന്നവർക്കെതിരെ ശക്തമായ തിരിച്ചടി നൽകുന്നയാളാണ്. സ്ട്രീറ്റ് ഫൈറ്റർ വീഡിയോ ഗെയിമിലെ പാത്രസൃഷ്ടി സത്യമായി വന്നു എന്നാണ് തായ്വാൻ മാദ്ധ്യമങ്ങൾ പറയുന്നത്.
Discussion about this post