വാഷിംഗ്ടണ്‍: ഐക്യരാഷ്ട്രസഭ രക്ഷാ സമിതിയില്‍ അംഗത്വം ലഭിച്ചതിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയെ അഭിനന്ദിച്ച് അമേരിക്ക. ഇന്ത്യയുടെ അംഗത്വത്തെ സ്വാഗതം ചെയ്യുന്നുവെന്നും രക്ഷാ സമിതിയിലേക്ക് വിജയകരമായി തെരഞ്ഞെടുക്കപ്പെട്ടതിന് അഭിനന്ദിക്കുന്നുവെന്നും അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും വേണ്ടി ഇന്ത്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാകുന്നത് സന്തോഷമുള്ള കാര്യമാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
യു.എന്‍ രക്ഷാ സമിതിയിലേക്ക് ഇന്ത്യ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. ജനറല്‍ അസംബ്ലിയിലെ 193 അംഗങ്ങളില്‍ 184 വോട്ട് നേടിയാണ് ഇന്ത്യ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. യു.എന്നിലെ സ്ഥിരാംഗമല്ലാത്ത രാജ്യമായാണ് ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടത്. ഏട്ടാം തവണയാണ് ഇന്ത്യക്ക് രക്ഷാസമിതിയില്‍ അംഗത്വം ലഭിക്കുന്നത്. രണ്ടുവര്‍ഷമാണ് അംഗത്വത്തിന്റെ കാലാവധി. ഇന്ത്യയ്ക്കൊപ്പം മെക്സിക്കോ, അയര്‍ലന്‍ഡ്, നോര്‍വെ എന്നീ രാജ്യങ്ങളും അംഗത്വം നേടി. ഏഷ്യ പസഫിക് മേഖലയില്‍ നിന്നാണ് ഇന്ത്യ യുഎന്നിലെത്തിയത്.
ആകെ 15 അംഗങ്ങളാണ് യു.എന്‍ രക്ഷാസമിതിയിലുള്ളത്. ഇതില്‍ അഞ്ച് രാജ്യങ്ങള്‍ക്ക് സ്ഥിരാംഗത്വമുണ്ട്. അമേരിക്ക, റഷ്യ, ചൈന, യു.കെ, ഫ്രാന്‍സ് എന്നിവയാണ് സ്ഥിരാംഗങ്ങള്‍. 1950-1951, 1967-1968, 1972-1973, 1977-1978, 1984-1985, 1991-1992 എന്നീ വര്‍ഷങ്ങളില്‍ ഇന്ത്യ യു.എന്‍ രക്ഷാസമിതി അംഗമായിരുന്നിട്ടുണ്ട്.
Discussion about this post