കണ്ണൂര്‍: കണ്ണൂരില്‍ ബൈക്ക് മതിലില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ സൈനീകനടക്കം രണ്ടു പേര് മരിച്ചു. മാവിലായി സ്വദേശികളായ വൈശാഖ്(25), അഭിഷേക് ബാബു(21) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. പറമ്പായി റോഡിനു സമീപമാണ് അപകടം നടന്നത്.
അപകടപ്പെട്ട് റോഡരികില്‍ കിടന്ന മൃതദേഹങ്ങള്‍ പ്രദേശവാസികളാണ് ആദ്യം കണ്ടത്. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്കു മാറ്റി.
Discussion about this post