പോക്കിരി രാജയും പുലിമുരുകനും രാമലീലയും ഉള്‍പ്പെടെ നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകളൊരുക്കിയിട്ടുള്ള നിര്‍മാതാവായ ടോമിച്ചന് മുളകുപാടം സുരേഷ് ഗോപിയുടെ 250-ാം ചിത്രം നിര്‍മ്മിക്കാനൊരുങ്ങുന്നു. അദ്ദേഹം തന്നെയാണ് ഫേസ്ബുക്ക് പേജിലൂടെ ഇത് പുറത്ത് വിട്ടിരിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ കുറച്ച് നാളുകളായി ഏറെ വൈറലായിരുന്ന വെള്ളത്താടിയും നീളന്‍ മീശയുമായുള്ള തന്റെ പുതിയ ലുക്ക് 250-ാം ചിത്രത്തിനുവേണ്ടിയാണെന്ന് സുരേഷ് ഗോപി തന്നെ മുമ്പ് വ്യക്തമാക്കിയിട്ടുണ്ട്.
മലയാളത്തിലെ ആദ്യ നൂറ് കോടി ക്ലബ്ബില്‍ നേടിയ സിനിമയായ പുലിമുരുകന്റെ നിര്‍മാതാവാണ് ടോമിച്ചൻ. അതിനു മുമ്പ് ഫ്ളാഷ്, പോക്കിരി രാജ, ഫോര്‍ ഫ്രണ്ട്സ്, കുഞ്ഞളിയന് ചിത്രങ്ങളായിരുന്നു അദ്ദേഹം നിര്‍മിച്ചത്. പുലിമുരുകനു ശേഷം നിര്‍മിച്ച ദിലീപ് നായകനായ രാമലീലയും വൻ ഹിറ്റായിരുന്നു. അവസാനമായി പ്രണവ് മോഹന്‍ ലാല്‍ പ്രധാന വേഷം ചെയ്ത ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രമാണ് അദ്ദേഹം നിര്‍മിച്ചത്.
സുരേഷ് ഗോപിക്കൊപ്പം ആദ്യമായിട്ടാണ് ടോമിച്ചന് മുളകുപാടം ഒന്നിക്കുന്നത്. സുരേഷ് ഗോപിയുടെ 250-ാം സിനിമയോടൊപ്പം പ്രവര്‍ത്തിക്കുന്നതിന് മുളകുപാടം ഫിലിംസിന് ഏറെ സന്തോഷമെന്നും മാത്യു തോമസ് പ്ലാമൂട്ടില്‍ ഒരുക്കുന്ന ഈ ചിത്രം കുടുംബങ്ങളേയും സുരേഷ് ഗോപി ആരാധകരേയും ലക്ഷ്യമിട്ടുള്ളതാണെന്നും വലിയൊരു താര നിര ചിത്രത്തിലുണ്ടെന്നും അദ്ദേഹം ടോമിച്ചന് ഫേസ്ബുക്കില്‍ കുറിച്ചു.
https://www.facebook.com/TomichanMulakuppadam/photos/a.210613232716225/922566398187568/?type=3&__xts__%5B0%5D=68.ARBDy2TjJXjXmTvqzupZb0L-U3MtkG3hqUgVv6vAGDgFuY6jKEDBOpwKRe4XoWPAkiyO-lyeyhBqRJCK1EIg5AkUEnTkqrMx0v92pwKt9XBoypQS6MKMZXjnyHo70TaIJ9Q4oP3C0hcT1qFJE-i7MF41a5cPVTjmUJcs0xvgLvekA3D2rUh4jp9X03IHEMWnSXDd1JpJszqfnUMgJK2WvG6HF07ZK0vlFXzDLesCo3T1iEkiVIc5_0m-mRr648rPhbCIcqK7gZwWX6cf8Aawz9n-VXFjhtyK4lBffzLIvnEoa3gCGRwai8uPpzpBgHVeeaK-S9ZjlIsWaqxWkjKydHM&__tn__=-R
Discussion about this post