Friday, March 5, 2021
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News

‘ചൈന എന്ന പേപ്പട്ടി…ലോകം മുഴുവന്‍ ചൈനക്കെതിരെ അണിനിരക്കുന്നു… അവര്‍ക്ക് മുമ്പില്‍ ഇപ്പോള്‍ ഇരുട്ട് മാത്രമാണുള്ളത്…’

by Brave India Desk
Jun 18, 2020, 04:36 pm IST
in News
Share on FacebookTweetWhatsAppTelegram

In Facebook-ഷാബു പ്രസാദ്

ചൈന എന്ന പേപ്പട്ടി…

ഞങ്ങളൊക്കെ സ്കൂളിൽ പഠിക്കുന്ന കാലത്ത് അന്നത്തെ സോവിയറ്റ് യൂണിയനോട് ചെറുതല്ലാത്ത ആരാധന ഉണ്ടായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ രാജ്യം.. ബഹിരാകാശ രംഗത്തെ വൻ നേട്ടങ്ങൾ… ഒളിമ്പിക്സിലെ അതുല്യ പ്രകടനം… പിന്നെ സോവിയറ്റ് നാട്, സോവിയറ്റ് സമീക്ഷ തുടങ്ങിയ പ്രസിദ്ധീകരണങ്ങളും കമ്മ്യൂണിസ്റ്റ് പാർട്ടികളും ഒക്കെക്കൂടി കണക്കുകൂട്ടി സൃഷ്ടിച്ച പൊതുബോധം സോവിയറ്റ് യൂണിയൻ എന്നാൽ തേനും പാലുമൊഴുകുന്ന സ്വർഗ്ഗഭൂമി എന്നുതന്നെ ആയിരുന്നു…

സോവിയറ്റ് എന്നൊരു നാടുണ്ടത്രെ
പോകാൻ കഴിഞ്ഞെങ്കിലെത്ര ഭാഗ്യം

അക്കാലത്തെ ഒരു കമ്മ്യൂണിസ്റ്റ് സ്തുതിവാചകമാണ്… കേരളത്തിലെ കടാപ്പുറങ്ങളിൽ ഇതും പാടിനടന്ന കമ്മ്യുണിസ്റ്റ് കൊച്ചുമുതലാളിമാർക്ക് കൈയ്യും കണക്കുമില്ല… ചിലരൊക്കെ അവരുടെ നാട്ടിലെ ചില കവലകൾക്ക് മോസ്‌കോ ജംഗ്ഷൻ എന്നൊക്കെ പേരിട്ടു തൃപ്തിയടഞ്ഞു… മറ്റുചിലർ മക്കൾക്ക് ലെനിൻ, സ്റ്റാലിൻ എന്നൊക്കെ പേരിട്ടു വിളിച്ച് കഴുതക്കാമം കരഞ്ഞു തീർത്തു…

ആ സോവിയറ്റ് നാട് ഇല്ലാതാകും എന്ന് കടുത്ത കമ്മ്യൂണിസ്റ്റ് വിരുദ്ധർ പോലും സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല… പക്ഷേ അതിനൊന്നും അധികം സമയം വേണ്ടിവന്നില്ല… മിഖായേൽ ഗോർബച്ചേവ് എന്ന കമ്മ്യൂണിസ്റ്റ് അന്തിക്രിസ്തു ആഞ്ഞൊന്ന് തുമ്മിയപ്പോൾ തകർന്നുവീഴാനുള്ള കരുത്തേ വിഖ്യാതമായ സോഷ്യലിസ്റ്റ് സ്വർഗ്ഗഭൂമിക്ക് ഉണ്ടായിരുന്നുള്ളു..

സോവിയറ്റ് യൂണിയൻ തകർന്നപ്പോൾ ആ സാമ്രാജ്യം ചിതറിപ്പോയത് അനേകമനേകം കഷ്ണങ്ങൾ ആയാണ്.. ഖസാക്കിസ്ഥാൻ, ഉക്രൈൻ, ജോർജിയ, അർമേനിയ, അസർബൈജാൻ, ലിത്വനിയ, ലാത്വിയ, എസ്തോണിയ, റഷ്യ.. അങ്ങനെയങ്ങനെ പല കാലങ്ങളിൽ മസിൽ പവർ കൊണ്ട് കൂട്ടിച്ചേർത്ത സർവ്വ രാജ്യങ്ങളും ഇരുമ്പ് മറ തകർത്തു പുറത്ത് ചാടി…

പുതുതലമുറയിലെ എത്ര സഖാക്കൾക്ക് സോവിയറ്റ് യൂണിയന്റെ പ്രതാപകാലവും തകർച്ചയും ഓർമ്മയുണ്ട് എന്നറിയില്ല..

ഏതാണ്ട് അതേ അവസ്ഥയിലൂടെ ആണ് ഇപ്പോൾ ചൈനയും കടന്നു പോകുന്നത്.. മംഗോളിയ, തുർക്ക്മെനിസ്ഥാൻ, ലഡാക്ക്, ടിബറ്റ് തുടങ്ങിയ പ്രദേശങ്ങൾ കൈയ്യേറി ആധിപത്യം സ്ഥാപിച്ച പ്രദേശങ്ങളാണ് ഇന്ന് ചൈനയുടെ ഭൂപടത്തിൽ ഉള്ളത്… ദമ്പതികൾക്ക് ഒരു കുട്ടി എന്ന കർശനമായ ജനസംഖ്യ നിയന്ത്രണം നടത്തിയ രാജ്യത്തെ ഒറ്റക്കുട്ടികളാണ് സേനയിൽ നിറയെ… ചുറ്റുമുള്ള എല്ലാ രാജ്യങ്ങളുമായും കൈയേറ്റവും കൈയ്യാങ്കളിയും.. സൂര്യന് താഴെ, ഇത് പോലെ കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ കൊള്ളാത്ത കള്ളക്കൂട്ടങ്ങൾ വേറെങ്ങും കാണില്ല..

പഴയ സോവിയറ്റ് യൂണിയൻ പോലെ, പൊലിപ്പിച്ചു കാട്ടിയ സൈനിക കണക്കുകൾ വെച്ചാണ് ഇവിടുത്തെ ചൈന ചാരന്മാർ തർക്കിക്കാൻ വരുന്നത്.. ഇന്ത്യയുടെ മൂന്നിരട്ടിയുള്ള മിലിട്ടറി ബജറ്റ്..സൈനികർ, യുദ്ധോപകരണങ്ങൾ…

എന്റെ പോന്നു സാറേ.. ചൈനയുടെ ബജറ്റിന്റെ സിംഹഭാഗവും പോകുന്നത് ശമ്പളത്തിനും ആനുകൂല്യങ്ങൾക്കുമാണ്… അവന്മാരുടെ ഒരു കൈത്തോക്ക് പോലും ഇന്നുവരെ പോർമുഖങ്ങളിൽ പരീക്ഷിച്ചു തെളിയിച്ചതല്ല… അവരുടെ ആണവ ബഹിരാകാശ പദ്ധതികളെല്ലാം കള്ളക്കടത്തിയതും, അനധികൃതമായി റഷ്യയുടെ കോപ്പിയടിച്ചതുമൊക്കയാണ്‌… കൂടാതെ അവരുടെ സൈനികരുടെ മനോവീര്യം എന്നത് ലോകത്തിലെ തന്നെ ഏറ്റവും ചെറുതാണ്…കാരണം.. ഒറ്റക്കുട്ടിയായി ജനിച്ച കുട്ടികളെയാണ് അവിടെ നിര്ബന്ധമായി സൈന്യത്തിൽ ചേർത്തിരിക്കുന്നത്…ചൈനയുടെ ദേശീയബോധം മുഴുവൻ കമ്മ്യുണിസ്റ്റ് ഭരണം നശിപ്പിച്ചു കഴിഞ്ഞു.. അതുകൊണ്ടുതന്നെ യുദ്ധഭൂമിയിലെ ഏറ്റവും കരുത്തുറ്റ ആയുധമായ സൈനികന്റെ മനോവീര്യം, രാജ്യസ്നേഹം എന്നതൊന്നും സർക്കസ് മൃഗങ്ങളെപ്പോലെ പീഡിപ്പിച്ചു പരിശീലിപ്പിച്ച മഞ്ഞപ്പടയുടെ ഏഴയലത്തു പോലുമില്ല… എന്നാൽ പർവ്വത യുദ്ധങ്ങളിൽ അഗ്രഗണ്യനായ ഇന്ത്യൻ ആർമിയുടെ മനോവീര്യം, രാജ്യസ്നേഹം ജനപിന്തുണ ഒക്കെ എത്രത്തോളം ലോകോത്തരമാണെന്ന് ചരിത്രം തെളിയിച്ചതാണ്…

അതുമല്ല… കഴിഞ്ഞ എഴുപത് കൊല്ലം നോക്കിയാൽ ലോകത്തിൽ തന്നെ ഏറ്റവും വലിയ യുദ്ധപരിചയം ഉള്ള രാജ്യമാണ് ഇന്ത്യ.. ഇന്ത്യയുടെ ആയുധങ്ങൾ, വിമാനങ്ങൾ എല്ലാം യുദ്ധമുഖങ്ങളിൽ പരീക്ഷിച്ചു തെളിയിക്കപ്പെട്ടതാണ്…പഴയ സോവിയറ്റ് യൂണിയനിൽ നിന്നും കള്ളക്കടത്തിയ നാലാം കിട ടെക്നൊളജികൾ ഉപയോഗിക്കുന്ന ചൈനയുടെ വിമാനങ്ങളോ, ആയുധങ്ങളോ ഇതുവരെ ഗുണനിലവാരം തെളിയിച്ചിട്ടില്ല.. പാക്കിസ്ഥാൻ അല്ലാതെ വേറേ ആരും ഇവരുടെ തുരുമ്പ് വിമാനങ്ങൾ വാങ്ങാറില്ല….

നാല്പത്തി അഞ്ച് കൊല്ലമായി ചൈനയുമായുള്ള കൈയ്യാങ്കളികളിൽ ഭടന്മാർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടില്ല… മോദി കാരണമാണ് അത്‌ സംഭവിച്ചത്… ഇതാണ് മറ്റൊരു ആരോപണം.. സുഹൃത്തേ… കഴിഞ്ഞ കാലങ്ങളിൽ അവന്മാരുടെ കൈയ്യിൽ നിന്നും കിട്ടുന്നതും വാങ്ങി വീട്ടിൽ പോകുന്ന ഏർപ്പാട് ഇപ്പോഴങ്ങു നിന്നു.. ചൊറിഞ്ഞാൽ കേറി മാന്തും… അത്രേയുള്ളൂ…

പറഞ്ഞു വന്നത് ഇത്രേയുള്ളൂ… എൺപതുകളുടെ ഒടുവിലേ സോവിയറ്റ് യൂണിയന്റെ അവസ്ഥയിലാണ് ഇപ്പോൾ ചൈന… 1917 ലെ വിപ്ലവം മുതൽ 1991 വരെ 73 വർഷമായിരുന്നു സോവിയറ്റ് യൂണിയന്റെ ആയുസ്സ്… 1948 ലെ കമ്മ്യുണിസ്റ്റ് വിപ്ലവത്തിന് ശേഷം ഇത് എഴുപത്തിമൂന്നാമത്തെ വർഷമാണ്… കൂനിന്മേൽ കുരു എന്ന പോലെ കൊറോണയും ചൈനയിൽ നിന്നും പൊട്ടിപ്പുറപ്പെട്ടു… ടിബറ്റൻ സമൂഹം തക്കം പാർത്തിരിക്കുന്നു.. ലോകം മുഴുവൻ ചൈനക്കെതിരെ അണിനിരക്കുന്നു… അങ്ങനെ ചൈനയുടെ മുമ്പിൽ ഇപ്പോൾ ഇരുട്ട് മാത്രമാണുള്ളത്…

ഇങ്ങനെയുള്ള ജീവന്മരണ അവസ്ഥയിൽ കണ്ടവനെയെല്ലാം കടിക്കുന്ന ഒരു പേപ്പട്ടിയുടെ അവസ്ഥയിലേക്ക് അവർ എത്തിപ്പെട്ടത് സ്വാഭാവികമാണ്… ലോകം മുഴുവൻ രോഗം പരത്തുക… കാണുന്നവരെയൊക്കെ കയറി കടിക്കുക… കുരക്കുക.. അതാണിപ്പോൾ അതിർത്തിയിലും കാണുന്നത്… പേപ്പട്ടിയുടെ അവസാനം പേ കൊണ്ടു തന്നെ… അല്ലങ്കിൽ നാട്ടുകാരുടെ കൈ കൊണ്ട് എന്നതാണ് ലോകനിയമം…

 

ചൈന എന്ന പേപ്പട്ടി… ഞങ്ങളൊക്കെ സ്കൂളിൽ പഠിക്കുന്ന കാലത്ത് അന്നത്തെ സോവിയറ്റ് യൂണിയനോട് ചെറുതല്ലാത്ത ആരാധന…

Posted by Shabu Prasad on Tuesday, June 16, 2020

Tags: SHABU PRASADMAIN
Share248TweetSendShare

Discussion about this post


Related News

രാജ്യത്തെ ജീവിക്കാന്‍ പറ്റിയ ഏറ്റവും നല്ല നഗരത്തിന്റെ പട്ടികയില്‍ ബംഗളൂരു ഒന്നാമത്; കേന്ദ്ര സര്‍ക്കാര്‍ റാങ്കിങ് പുറത്ത്

തുര്‍ക്മെനിസ്ഥാന്‍ സേനയ്ക്ക് പ്രത്യേക യുദ്ധ പരിശീലനം നല്‍കി ഇന്ത്യന്‍ സൈന്യം; ദൃശ്യങ്ങൾ പുറത്ത്

‘കേരളത്തിലെ പെണ്‍കുട്ടികളെ സംരക്ഷിക്കാന്‍ ഹൈന്ദവരും ക്രൈസ്തവരും ഒരുമിച്ച്‌ നില്‍ക്കണം’; മീനാക്ഷി ലേഖി എം.പി

‘ഇ​ഡി ച​ട്ട​മ്പി​ത്ത​രം കാ​ട്ടി​യാ​ല്‍ ചു​ട്ട​മ​റു​പ​ടി കി​ട്ടും’: തോ​മ​സ് ഐ​സ​ക്

Next Post

ശ​ബ​രി​മ​ല വി​മാ​ന​ത്താ​വ​ളം; ചെ​റു​വ​ള്ളി എ​സ്റ്റേ​റ്റ് ഏ​റ്റെ​ടു​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ്

Latest News

രാജ്യത്തെ ജീവിക്കാന്‍ പറ്റിയ ഏറ്റവും നല്ല നഗരത്തിന്റെ പട്ടികയില്‍ ബംഗളൂരു ഒന്നാമത്; കേന്ദ്ര സര്‍ക്കാര്‍ റാങ്കിങ് പുറത്ത്

തുര്‍ക്മെനിസ്ഥാന്‍ സേനയ്ക്ക് പ്രത്യേക യുദ്ധ പരിശീലനം നല്‍കി ഇന്ത്യന്‍ സൈന്യം; ദൃശ്യങ്ങൾ പുറത്ത്

‘കേരളത്തിലെ പെണ്‍കുട്ടികളെ സംരക്ഷിക്കാന്‍ ഹൈന്ദവരും ക്രൈസ്തവരും ഒരുമിച്ച്‌ നില്‍ക്കണം’; മീനാക്ഷി ലേഖി എം.പി

‘ഇ​ഡി ച​ട്ട​മ്പി​ത്ത​രം കാ​ട്ടി​യാ​ല്‍ ചു​ട്ട​മ​റു​പ​ടി കി​ട്ടും’: തോ​മ​സ് ഐ​സ​ക്

ഹൈദരാബാദില്‍ 5.85 കിലോഗ്രാം വ്യാജ സ്വര്‍ണ ബിസ്‌ക്കറ്റും എട്ട് ലക്ഷം രൂപയും പിടികൂടി; നാല് പേർ കസ്റ്റഡിയില്‍

അനുരാഗ് കശ്യപ്, തപ്‌സി പന്നു താരങ്ങളുടെ ആസ്തികളിലെ റെയ്ഡ്; കോടികളുടെ ക്രമക്കേടുണ്ടെന്ന് ആദായ നികുതി വകുപ്പ്

‘വളരെ വേഗത്തിലും മിതമായ നിരക്കിലും ജനങ്ങള്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കുന്ന രാജ്യമായ ഇന്ത്യയിലായിരിക്കുന്നത് ഭാഗ്യം’; കോവിഡ് വാക്‌സിന്‍ സ്വീകരിച്ച്‌ കേന്ദ്ര ധനകാര്യമന്ത്രി

‘ചൈനയില്‍ നിന്നും ഉയരുന്ന വെല്ലുവിളികള്‍ നേരിടാന്‍ ഇന്ത്യയുമായുള്ള ബന്ധം ശക്തമാക്കേണ്ടിവരും’; അമേരിക്ക

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News

No Result
View All Result
  • Home
  • Kerala
  • India
  • International
  • Article
  • Entertainment
  • Sports
  • Technology

© Brave India News