ദുബായ്: ഇന്ത്യന്‍ ദമ്പതികളെ കൊല ചെയ്യപ്പെട്ട നിലയില്‍ വീട്ടില്‍ കണ്ടെത്തി. ഷാര്‍ജയില്‍ ബിസിനസ് നടത്തുന്ന ഗുജറാത്ത് സ്വദേശികളായ ഭാര്യയും ഭര്‍ത്താവുമാണ് മരണപ്പെട്ടത്. പ്രതിയെന്ന് കരുതുന്ന പാകിസ്ഥാന് പൗരനെ പൊലീസ് പിടികൂടി. ഇയാളില്‍ നിന്ന് മോഷണം നടത്തിയ ആഭരണങ്ങളും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.
ജൂണ്‍ 18ന് മോഷണ ശ്രമത്തിനിടെയാണ് കൊലപാതകം എന്ന് പൊലീസ് പറഞ്ഞു. ഇവരുടെ രണ്ട് പെണ് മക്കളില്‍ മൂത്തയാളെയും മോഷ്ടാവ് ആക്രമിച്ച് പരുക്കേല്‍പ്പിച്ചിട്ടുണ്ട്. ആക്രമണത്തില്‍ പരിക്കേറ്റ പെണ്‍കുട്ടി അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു. ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്.
Discussion about this post