സാഗ്റബ്: സെര്‍ബിയയുടെ ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം നൊവാക് ദ്യേകോവിചിന് കൊറോണ സ്ഥിരീകരിച്ചു. ദ്യോകോവിചിന്റെ നേതൃത്വത്തില്‍ ഒരുക്കിയ അഡ്രിയ ടൂറില്‍ പങ്കെടുത്ത ക്രൊയേഷ്യയുടെ ബോര്‍ണ കോറിക്, ബള്‍ഗേറിയയുടെ ഗ്രിഗോര്‍ ദിമിത്രോവ്, വിക്ടര്‍ ട്രോയ്ക്കി എന്നീ താരങ്ങള്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ദ്യോകോവിചും രോഗബാധിതനായിരിക്കുന്നത്.
ദ്യോകോവിചിന്റെ ഭാര്യ ജെലേനക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രണ്ടുതാരങ്ങള്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ അഡ്രിയ ടൂര്‍ പാതിവഴിയില്‍ നിര്‍ത്തിവെച്ചിരുന്നു.
Discussion about this post