മലപ്പുറം: കൊലവിളി പ്രകടനം നടത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. മൂത്തേടം സ്വദേശിയും ഡിവൈഎഫ്ഐ പ്രവര്‍ത്തകനുമായ കിഴക്കേതില്‍ ക്രിസ്റ്റി ജോണാണ് (25) അറസ്റ്റിലായത്.
തുടർന്ന് സ്റ്റേഷന് ജാമ്യം നല്കി വിട്ടയച്ചു. ഇതോടെ കേസിലെ അഞ്ചു പ്രതികളും അറസ്റ്റിലായി. എടക്കര പൊലീസ് ഇന്‍സ്പെക്ടര്‍ മനോജ് പറയറ്റയാണ് അറസ്റ്റ് ചെയ്തത്.
ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി പാവുക്കാടന്‍ ഷഫീഖ് (24), മനയില്‍ ശബീബ് (23), ജോഷി കെച്ചീത്തറ (38), വലിയപീടിയേക്കല്‍ ബനി സദര്‍ (40) എന്നിവര്‍ കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു.
Discussion about this post