റായ്പൂര്‍: ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ഭീകരരുടെ പരിശീലന ക്യാമ്പ് തകര്‍ത്തെറിഞ്ഞ് സുരക്ഷാ സേന. ക്യാമ്പില്‍ നിന്നും വന്‍ ആയുധ ശേഖരം കണ്ടെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാത്രി സുരക്ഷാ സേന നടത്തിയ നിര്‍ണായക നീക്കത്തിനൊടുവിലാണ് ക്യാമ്പ് നശിപ്പിച്ചത്.
ദെങ്കല്പ്പുട്ടി വനത്തിലാണ് പരിശീലന ക്യാമ്പ് പ്രവര്‍ത്തിച്ചിരുന്നത്. ഭീകര ക്യാമ്പുമായി ബന്ധപ്പെട്ട വിവരം ഫോറസ്റ്റ് അധികൃതര്‍ പോലീസിനെ അറിയിക്കുകയായിരുന്നു.
തുടര്‍ന്നാണ് സ്പെഷ്യല്‍ ടാസ്ക് ഫോഴ്സും, ഡിസ്ട്രിക് റിസര്‍വ്വ് ഗാര്‍ഡും ചേര്‍ന്ന് രഹസ്യനീക്കം നടത്തിയത്.
Discussion about this post