പാലക്കാട്: സംസ്ഥാനത്ത് കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബദല്‍ സംവിധാനമെന്നോണം ഓൺലൈൻ വിദ്യാഭ്യാസം ആണ് നടക്കുന്നത്. ഇതോടെ പ്രതിസന്ധിയിലായ വിദ്യാർത്ഥികൾക്ക് സഹായവുമായി സന്തോഷ് പണ്ഡിറ്റ് രംഗത്ത്. ടിവിയോ മൊബൈലോ ഇല്ലാത്ത വീടുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് സന്തോഷ് പണ്ഡിറ്റ് സഹായവുമായി എത്തിയിരിക്കുന്നത്. അട്ടപ്പാടിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ടിവിയും മറ്റ് പലചരക്ക് സാധനങ്ങളും നല്‍കാനാണ് സന്തോഷ് പണ്ഡിറ്റ് എത്തിയത്. ഇതിനു മുമ്പും അട്ടപ്പാടി ഊരുകളില്‍ സഹായവുമായി സന്തോഷ് എത്തിയിട്ടുണ്ട്.
സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ഞാന്‍ കുറച്ച് ദിവസങ്ങളിലായ് അട്ടപ്പാടി, പാലക്കാട് മേഖലകളില്‍ ചില കുഞ്ഞു സഹായങ്ങള്‍ ചെയ്യുവാനായുള്ള പര്യടനത്തിലാണ്. അട്ടപ്പാടിയിലെ ചില ഊരിലെ വിദ്ധ്യാര്‍ത്ഥികള്‍ക്കു ടിവിയും, തയ്യില്‍ മെഷീനുകളും, ഊരിലെ കുടുംബങ്ങള്‍ക്കു പച്ചക്കറി, പലചരക്കും നല്കി. (ഇത് ഒന്നാംഘട്ടം മാത്രമാണ്. അധികം വൈകാതെ, എന്റെ അവസ്ഥ മെച്ചപ്പെട്ടാല്‍ ഉടനെ, വീണ്ടും വന്ന് കുറേ കാര്യങ്ങള്‍ കൂടി ചെയ്യണം.
ഒരു ഗാനത്തിലൂടെ ലക്ഷ കണക്കിന് ആരാധകരെ ഉണ്ടാക്കിയ അട്ടപ്പാടിയുടെ സ്വന്തം നഞ്ചമ്മയെ വീണ്ടും കണ്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നി. ഇനി ഒരാഴ്ചത്തെ മലപ്പുറം, വയനാട് ജില്ലാ പര്യടനങ്ങള്‍ തുടരുന്നു.
blob:https://www.facebook.com/0fb78d85-0f66-439f-84c0-ce86e1b58897
Discussion about this post