കോട്ടയം: ജില്ലയിലെ കാണക്കാരിയില്‍ കൊറോണ നിരീക്ഷണത്തിലിരുന്നയാള്‍ കുഴഞ്ഞുവീണ് മരിച്ചു. കല്ലമ്പാര മനുഭവനില്‍ മഞ്ജുനാഥ് (49) ആണ് മരിച്ചത്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റാന്‍ താമസിച്ചതായി നാട്ടുകാര്‍ ആരോപിക്കുന്നു. രണ്ടു രോഗികള്‍ ഒരേ സമയം എത്തിയപ്പോള്‍ സ്വാഭാവിക കാലതാമസം മാത്രമാണ് ഉണ്ടായതെന്നാണ് മെഡിക്കല്‍ കോളേജ് വിശദീകരണം.
ജില്ലയില്‍ ഇന്നലെ രണ്ടു പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ രോഗ ബാധിതരായി ചികിത്സയിലുള്ളവരുടെ എണ്ണം 97 ആയി. ഇതില്‍ 34 പേര് കോട്ടയം ജനറല്‍ ആശുപത്രിയിലും 30 പേര് പാലാ ജനറല്‍ ആശുപത്രിയിലും 29 പേര് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും നാലു പേര് എറണാകുളം മെഡിക്കല്‍ കോളജിലുമാണ് ചികിത്സയിലുള്ളത്.
Discussion about this post