ഇംഫാല്‍: മണിപ്പൂരില്‍ സര്‍ക്കാര്‍ രൂപികരിക്കാന്‍ കോണ്‍ഗ്രസ് നടത്തിയ ശ്രമങ്ങള്‍ക്ക് തിരിച്ചടി. ബിരെന്‍ സിംഗ് നേതൃത്വം നല്കുന്ന ബിജെപി സര്‍ക്കാരിനെ പിന്തുണക്കുമെന്ന് ഗവര്‍ണ്ണര്‍ നജ്മാ ഹെപ്തുള്ളയെ അറിയിച്ച് നാല് എന്‍പിപി എംഎല്‍എമാര്‍.
എന്‍പിപി അധ്യക്ഷനും മേഘാലയ മുഖ്യമന്ത്രിയും ആയ കൊണ്രാഡ് സാങ്മയും അസം മന്ത്രിയും വടക്ക് കിഴക്കന്‍ മേഖലയിലെ ബിജെപി നേതൃത്വം നല്കുന്ന നോര്‍ത്ത് ഡെമോക്രാറ്റിക്ക് അലയന്‍സ് (NEDA) കണ്‍വീനറുമായ ഹിമന്ദ ബിശ്വ ശര്‍മ്മയും എന്‍പിപി എംഎല്‍എ മാര്‍ക്കൊപ്പം
ഗവര്‍ണറെ സന്ദര്‍ശിക്കുകയും നിലപാട് അറിയുക്കുകയുമായിരുന്നു.
നേരത്തെ എംഎല്‍എ മാര്‍ സങ്മയക്കും ശര്‍മയ്ക്കും ഒപ്പം ഡല്‍ഹിയിലെത്തി ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയുമായും ആഭ്യന്തര മന്ത്രി അമിത് ഷായുമായും ചര്‍ച്ച നടത്തുകയും ചെയ്തു.
സംസ്ഥാനത്തെ പ്രശ്നങ്ങള്‍ പ്രവര്‍ത്തന ശൈലിയുടേത് ആണെന്നും അത് പരിഹരിക്കുന്നതിന് ബിജെപി ദേശീയ നേതൃത്വം ഇടപെടുമെന്നും സാങ്മ കൂട്ടിച്ചേര്‍ത്തു.
അതേസമയം സര്‍ക്കാര്‍ രൂപികരിക്കാന്‍ കോണ്‍ഗ്രസ് നടത്തിയ ശ്രമങ്ങള്‍ക്ക് എന്‍പിപി എംഎല്‍എ മാര്‍ ബിജെപിക്ക് ഒപ്പം ചേര്‍ന്നതോടെ തിരിച്ചടിയേറ്റിരിക്കുകയാണ്.
Discussion about this post