പുല്‍വാമ: ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സുരക്ഷാസേന വധിച്ചു. അവന്തിപ്പോറയിെല ത്രാലിലെ ചെവ്വ ഉള്ളാറിലാണ് സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടിയത്.
വ്യാഴാഴ്ച ജമ്മു കശ്മീരിലെ ബാരാമുല്ല ജില്ലയില്‍ സുരക്ഷ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചിരുന്നു. കശ്മീരിലെ ബുദ്ഗാമില്‍ അഞ്ച് ലഷ്കര്‍ ഭീകരരും പിടിയിലായിരുന്നു. സുരക്ഷാസേനയും ജമ്മു കശ്മീര്‍ പൊലിസും സംയുക്തമായി നടത്തിയ തിരിച്ചിലിലാണ് ഭീകരര്‍ പിടിയിലായത്. ഭീകരരില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തു.
അതേസമയം, ബാരാമുള്ള ജില്ലയിലെ സോപോറില്‍ പുട്ഖ പോലീസ് ഔട്ട്പോസ്റ്റില്‍ ഗ്രനേഡ് ആക്രമണം നടത്തിയ ലഷ്കര്‍ ഭീകരരെ സഹായിച്ച നാലുപേരെ പിടികൂടിയിരുന്നു. ഇര്ഫാന് അഹമ്മദ് മിര്‍, ഇര്ഫാന് അഹമ്മദ് ഖാന്, ഖൈസര്‍ റഹ്മാന് ഖാന്, സുഹൈല്‍ അഹമ്മദ് ജനി എന്നിവരാണു പിടിയിലായത്.
Discussion about this post