കാണ്‍പുര്‍: ഇന്ത്യന്‍ സൈനികര്‍ക്കുള്ള ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ നിര്‍മ്മിക്കുന്ന രാജ്യത്തെ മുന്‍നിര കേന്ദ്രങ്ങളിലൊന്നായ കാണ്‍പൂര്‍ ചൈനീസ് ഉല്പന്നങ്ങള് നിരോധിച്ചതായി റിപ്പോര്‍ട്ട്. കാണ്‍പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ ചൈനയ്ക്ക് പകരം അസംസ്കൃത വസ്തുക്കള്‍ക്കായി യൂറോപ്യന്‍ അമേരിക്കന്‍ കമ്പനികളെ സമീപിച്ചതായാണ് വിവരങ്ങള്‍.
കയറ്റുമതി ചെയ്യുന്ന ഉല്പന്നങ്ങളുടെ ഗുണനിലവാരം മോശമായതിനാല്‍ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ നിര്‍മ്മിക്കുന്ന ഇന്ത്യന്‍ കമ്പനികള്‍ ചൈനയില്‍ നിന്ന് അസംസ്കൃത വസ്തുക്കള്‍ ഇറക്കുമതി ചെയ്യുന്നത് ഒഴിവാക്കണമെന്ന് നിതി ആയോഗ് അംഗം വി കെ സരസ്വത് പറഞ്ഞിരുന്നു.
Discussion about this post