വാഷിംഗ്ടണ്‍: ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഉദ്യോഗസ്ഥര്‍ക്ക് വിസ നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങി അമേരിക്ക. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ ആണ് ഇക്കാര്യം അറിയിച്ചത്.
ഹോങ്കോംഗിലെ ജനങ്ങളുടെ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്നതിന് ഉത്തരവാദികള്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളാണെന്നും പോംപിയോ കുറ്റപ്പെടുത്തി.
ഹോങ്കോംഗിന്റെ സ്വയംഭരണാവകാശം നിയന്ത്രിക്കാനുള്ള ചൈനീസ് നീക്കത്തെ പിന്തുണയ്ക്കുന്ന സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ഉപരോധമേര്‍പ്പെടുത്താനുള്ള നിയമ നിര്‍മാണത്തിന് യുഎസ് സെനറ്റ് നേരത്തെ അംഗീകാരം കൊടുത്തിരുന്നു.
Discussion about this post