തിരുവനന്തപുരത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പടെ എൺപതോളം പേർ ബിജെപിയിൽ ചേർന്നു. നെടുമങ്ങാട് നിയോജകമണ്ഡലത്തിലെ വെമ്പായം പഞ്ചായത്തിലെ പന്തലക്കോട് പ്രദേശത്ത് നിന്നുള്ളവരാണ് സിപിഎം അക്രമ രാഷ്ട്രീയത്തിൽ പ്രതിഷേധിച്ച് ബിജെപിയിൽ അംഗത്വമെടുത്തത്.
കുറ്റിയാണിയിൽ നിന്നും 50തോളം പേരും മൊട്ടമൂട് പ്രദേശത്തെ 30 ഓളം പേരുമാണ് ബിജെപിയിൽ അംഗത്വം സ്വീകരിച്ചത്. ബിജെപി ജില്ലാ പ്രസിഡന്റ് വി വി രാജേഷ് ഷാളണിയിച്ച് ഇവരെ സ്വീകരിച്ചു.
ഈ മേഖലയിൽ നിന്ന് കഴിഞ്ഞ ദിവസം നിരവധിപ്പേർ ബിജെപിയൽ ചേർന്നതിനെത്തുടർന്ന് ആർഎസ്എസ് മണ്ഡൽ കാര്യവാഹിനന്റെ വീട്ടിൽ സിപിഎം പ്രവർത്തകർ റീത്ത് വച്ചിരുന്നു. ഇതേത്തുടർന്നാണ് ഇന്ന എൺപതോളം പേർ ബിജെപിയിലേക്ക് എത്തിയത്.
Discussion about this post