കൊച്ചി: നടി ഷംന കാസിമിനെയടക്കം നിരവധി പേരെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി ഹാരിസ് പോലീസ് പിടിയില്‍. ഇയാളെ രഹസ്യ കേന്ദ്രത്തില്‍ പൊലീസ് ചോദ്യം ചെയ്ത് വരുന്നു. ഹാരിസിന് സിനിമാ മേഖലയുമായി ബന്ധമുണ്ടെന്ന് പൊലീസ് വിശദീകരിച്ചു. തൃശൂര്‍ സ്വദേശിയായ ഹാരിസിന് സിനിമ താരങ്ങളുമായും മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുമായും ബന്ധമുണ്ട്.
ഇയാള്‍ വഴിയാണ് കേസിലെ പ്രതികള്‍ ഷംനയുമായി ബന്ധപ്പെട്ടതെന്നാണ് പൊലീസ് കരുതുന്നത്. കേസില്‍ രണ്ട് പ്രതികളെ കൂടി പിടികൂടാനുണ്ട്. ഇതില്‍ ഒരാള്‍ക്ക് കൊറോണ പോസിറ്റീവാണെന്നാണ് ലഭിക്കുന്ന വിവരം.
മുഖ്യപ്രതിയായ ഹാരിസ് പിടിയിലായതോടെ കേസ് നിര്‍ണായക വഴിത്തിരിവിലേക്കാണ് നീങ്ങുന്നത്.
Discussion about this post