ധാക്ക: ബംഗ്ലാദേശില്‍ ബോട്ടുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 28 പേര് മരിച്ചു. നിരവധി പേരെ കാണാതായതായും തിരച്ചില്‍ തുടരുന്നതായും അധികൃതര്‍ അറിയിച്ചു.
ഇന്ന് രാവിലെ 9:30നായിരുന്നു ധാക്കക്ക് സമീപം ശ്യാംബസാര്‍ ഏരിയയിലെ ബറിഗംഗ നദിയില്‍ അപകടം നടന്നത്. തിരച്ചിലില്‍ 18 പുരുഷന്മാരുടേയും ഏഴ് സ്ത്രീകളുടേയും മൂന്ന് കുട്ടികളുടേയും മൃതദേഹം കണ്ടെടുത്തു.
മരിച്ചവരെ ഇനിയും തിരിച്ചറിയാനായിട്ടില്ല. നൂറിലധികം യാത്രക്കാരാണ് ബോട്ടിലുണ്ടായിരുന്നത്. അതിനാല്‍ തന്നെ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് കണക്കുകൂട്ടുന്നത്.
Discussion about this post