മലപ്പുറം: മലപ്പുറത്ത് കള്ളനോട്ടുകളും, നോട്ട് നിര്‍മാണത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങളുമായി യുവാവ് പിടിയില്‍. തമിഴ്നാട് സ്വദേശിയായ ഗൂഡല്ലൂര്‍ പള്ളിപ്പടി സ്വദേശി സതീഷിനെയാണ് കള്ളനോട്ട് വിതരണം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തത്.
ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് ജില്ലയിലെ വിവിധ ടൗണുകള്‍ കേന്ദ്രീകരിച്ച് കള്ളനോട്ടുകള്‍ വിതരണം ചെയ്തിരുന്ന സതീഷിനെ പിടികൂടിയത്.
Discussion about this post