തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 121 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വാർത്താസമ്മേളനത്തിൽ അറിയിച്ചത്.
തൃശ്ശൂരില്‍ 26 പേര്‍ക്കും കണ്ണൂരില്‍ 14 പേര്‍ക്കും , മലപ്പുറം, പത്തനംതിട്ട എന്നീ ജില്ലകളില്‍ 13 പേര്‍ക്ക് വീതവും, പാലക്കാട് 12 പേര്‍ക്കും, കൊല്ലത്ത് 11 പേര്‍ക്കും, കോഴിക്കോട് ഒന്‍പത് പേര്‍ക്കും, ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നീ ജില്ലകളില്‍ 5 പേര്‍ക്ക് വീതവും, കാസര്‍ഗോഡ്, തിരുവനന്തപുരം എന്നീ ജില്ലകളില്‍ നാല് പേര്‍ക്ക് വീതവുമാണ് ഇന്ന് കൊറോണ സ്ഥിരീകരിച്ചത്.
സമ്പർക്കത്തിലൂടെ 5 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 79 പേർ രോഗമുക്തി നേടി.
Discussion about this post