അബുദാബി: കൊറോണ പരിശോധന സംബന്ധിച്ചുള്ള നിബന്ധനയെ തുടര്‍ന്ന് പാകിസ്ഥാനില്‍ നിന്നുള്ള എല്ലാ വിമാനങ്ങള്‍ക്കും യു,എ.ഇയില്‍ താത്കാലിക വിലക്കേര്‍പ്പെടുത്തി. പാകിസ്ഥാനില്‍ നിന്നുള്ള ട്രാന്‍സിറ്റ് വിമാനങ്ങള്‍ക്കും വിലക്ക് ബാധകമാണ്. യു.എ.ഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിട്ടി (ജി.സി.എ.എ) ആണ് ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയത്.
യു.എ.ഇയിലേക്കുള്ള എല്ലാ യാത്രക്കാര്‍ക്കും കൊറോണ പരിശോധന നടത്താനുള്ള ലബോറട്ടറി സംവിധാനം പാകിസ്ഥാന് ഏര്‍പ്പെടുത്തുന്നത് വരെ വിലക്ക് തുടരുമെന്നാണ് ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിട്ടി അറിയിച്ചിരിക്കുന്നത്. ജൂണ്‍29 തിങ്കളാഴ്ച മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വന്നു. യു.എ.ഇയിലേക്ക് വരുന്ന എല്ലാവരുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെന്ന് നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് മാനേജ്മെന്റ് അതോരിറ്റി അറിയിച്ചു.
പാകിസ്ഥാനില്‍ നിന്നുള്ള എല്ലാ യാത്രക്കാരും അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് യാത്ര പുനഃക്രമീകരിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
Discussion about this post