മകളുടെ ശസ്ത്രക്രിയക്ക് പണം കണ്ടെത്താനാണ് സ്വകാര്യ ചാനലിന്റെ സുരേഷ്ഗോപി അവതരിപ്പിക്കുന്ന ‘കോടീശ്വരന്’ എന്ന പരിപാടിയിലേക്ക് തൃക്കരിപ്പൂര്‍ സ്വദേശിനിയായ നിമ്മി എത്തിയത്. എന്നാല്‍ നിമ്മിക്ക് ലഭിച്ച ഒരു ചോദ്യം തെറ്റിപോകുകയും സമ്മാനത്തുക 10,000 രൂപയിലേക്ക് ചുരുങ്ങുകയും ചെയ്തു.
‘ക്ലബ് ഫൂട്ട്’ എന്ന അമേയയുടെ രോഗം ചികിത്സിച്ച് ഭേദമാക്കാനായി മൂന്ന് ശസ്ത്രക്രിയകള്‍ വേണ്ടിവന്നിരുന്നു. നാലാമത്തെ സര്‍ജറി കൂടി കഴിഞ്ഞാലേ അമേയ പൂര്‍ണമായും സുഖം പ്രാപിക്കുകയുള്ളൂ. ഇതിനായുള്ള പണം തേടിയാണ് നിമ്മി കോടീശ്വരന് പരിപാടിയിലേക്ക് എടുത്തുന്നത്.
ഇപ്പോള്‍ തന്നെ 10 ലക്ഷം രൂപ കടക്കാരിയായ നിമ്മി ഇനി എങ്ങനെ താന്‍ ഇനി എങ്ങനെ മകളെ ചികിത്സിക്കുമെന്ന് വിഷമിച്ചപ്പോഴാണ് സുരേഷ് ഗോപി തന്നെ നിമ്മിക്ക് നേരെ സഹായഹസ്തം നീട്ടിയത്. ‘മോളുടെ ഓപ്പറേഷന് മുടങ്ങില്ല, ഞാനേറ്റു’ എന്നതായിരുന്നു സുരേഷ് ഗോപി നിമ്മിക്ക് നല്കിയ വാക്ക്.
ഒടുവില്‍ ആ വാക്ക് സുരേഷ് ഗോപി പാലിക്കുകയും ചെയ്തു. കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ വിളിച്ച് സുരേഷ് ഗോപി തന്നെ എല്ലാം ഏര്‍പ്പാടാക്കുകയും അമേയയുടെ ശസ്ത്രക്രിയയ്ക്ക് വേണ്ട പണം സുരേഷ് ഗോപി നല്‍കുകയും ചെയ്തു. സുരേഷ് ഗോപിയുടെ പിറന്നാള്‍ ദിനത്തിലായിരുന്നു അമേയയുടെ ശസ്ത്രക്രിയ.
കണ്ണുതുറന്നപ്പോള്‍, അമേയയ്ക്ക് സര്‍പ്രൈസായി സുരേഷ് ഗോപിയുടെ വക പൂക്കളാണ് അമേയയെ വരവേറ്റത്. ആശുപത്രി ചെയര്മാന് ഡോ. കെ.ജി.അലക്സാണ്ടര്‍ വിളിച്ചപ്പോഴാണ് അമേയയ്ക്ക് പൂക്കള്‍ നല്‍കണമെന്ന് സുരേഷ് ഗോപി ആവശ്യപ്പെട്ടത്. ഡോ. ടി.എസ്. ഗോപകുമാറിന്റെ നേതൃത്വത്തിലായിരുന്നു അമേയയുടെ ശസ്ത്രക്രിയ.
Discussion about this post