ഡല്‍ഹി: ചൈനീസ് സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ‘വെയ്ബോ’യിലെ അംഗത്വം ഉപേക്ഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പ്രധാനമന്ത്രി ചൈനീസ് സമൂഹമാധ്യമത്തില്‍ അംഗമായത്.
യുസി ബ്രൗസര്‍, ക്യാം സ്കാനര്‍, ഹലോ എന്നിവയുള്‍പ്പെടെ 59 മൊബൈല്‍, ഇന്റര്‍നെറ്റ് ആപ്ലിക്കേഷനുകള്‍ കഴിഞ്ഞദിവസം കേന്ദ്ര ഐടി മന്ത്രാലയം നിരോധിച്ചിരുന്നു. രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും ഭീഷണിയാകുന്ന പശ്ചാത്തലത്തിലാണ് ആപ്പുകള്‍ നിരോധിച്ചത്.
ജൂണ്‍ 15നു ലഡാക്കില്‍ നടന്ന ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. നാല്പതിലേറെ ചൈനീസ് സൈനികരും കൊല്ലപ്പെട്ടെന്നാണു റിപ്പോര്‍ട്ട്. സംഘര്‍ഷത്തിനു പിന്നാലെ ‘ബോയ്കോട്ട് ചൈന’ പ്രചാരണം ഇന്ത്യയില്‍ ശക്തമായിരുന്നു.
Discussion about this post