ഡല്‍ഹി: ഐക്യരാഷ്ട്ര സഭയുടെ 75-ാം സമ്മേളനത്തില്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യ പ്രഭാഷണം നടത്തും. നോര്‍വേ പ്രധാനമന്ത്രിക്കും യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിനും ഒപ്പം സമാപന സമ്മേളനത്തിലാണ് പ്രധാനമന്ത്രി സംസാരിക്കുക. ഇന്ത്യയ്ക്ക് ഐക്യരാഷ്ട്ര രക്ഷാ സമിതിയില്‍ അംഗത്വം ലഭിച്ച ശേഷം ആദ്യമായാണ് നരേന്ദ്ര മോദിയ്ക്ക് ഐക്യരാഷ്ട്ര സഭയുടെ പൊതു യോഗത്തില്‍ സംസാരിക്കാന്‍ അവസരം ലഭിക്കുന്നത്.
ന്യൂയോര്‍ക്കില്‍ നടക്കുന്ന സമ്മേളനത്തില്‍ വെര്‍ച്വല്‍ സംവിധാനത്തിലൂടെയാണ് പ്രധാനമന്ത്രി മുഖ്യ പ്രഭാഷണം നടത്തുക.
ജൂണ്‍ 17-നാണ് ഇന്ത്യ എല്ലാവരുടേയും പിന്തുണയോടെ 15 അംഗ സുരക്ഷാ സമിതിയില്‍ വീണ്ടും അംഗമാകുന്നത്. 2021-22 കാലഘട്ടത്തിലേക്കാണ് സുരക്ഷാ സമിതിയില്‍ ഇന്ത്യക്ക് അംഗത്വം ലഭിച്ചത്. 192-ല്‍ 184 പേരും ഇന്ത്യയുടെ അംഗത്വം അംഗീകരിച്ചു വോട്ട് ചെയ്തു. 8-ാം തവണയാണ് ഇന്ത്യ ഏഷ്യന്‍ മേഖലയിലെ ഏകരാജ്യം എന്ന നിലയില്‍ സുപ്രധാന സമിതിയില്‍ വരുന്നത്.
Discussion about this post