ചെന്നൈ: വീരപ്പന്റെ മകള്‍ വിദ്യാ റാണിയെ ബിജെപി യുവജന വിഭാഗം സംസ്ഥാന വൈസ് പ്രസിഡന്റായി നിയമിച്ചു. 2004-ല്‍ പ്രത്യേക ദൗത്യസേനയുമായുണ്ടായ ഏറ്റമുട്ടലില്‍ കൊല്ലപ്പെട്ട വീരപ്പന്റെ രണ്ട് പെണ്മക്കളില് മൂത്തയാളായ വിദ്യാറാണി അഭിഭാഷകയാണ്. കൃഷ്ണഗിരിയില്‍ ട്യൂഷന് സെന്റര്‍ നടത്തുകയാണ്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് വിദ്യാറാണി ബി.ജെ.പി.യില്‍ ചേര്‍ന്നത്. വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മി 2006-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രയായി മത്സരിച്ചിരുന്നു.
മുന്‍ മുഖ്യമന്ത്രി എംജിആറിന്റെ വളര്‍ത്തു മകള്‍ ഗീത, എംജിആറിന്റെ സഹോദരന് ചക്രപാണിയുടെ കൊച്ചു മകന് ആര്.പ്രവീണ്‍, നടന് ധനുഷിന്റെ പിതാവും സംവിധായകനുമായ കസ്തൂരി രാജ, സംഗീത സംവിധായകന് ഇളയരാജയുടെ സഹോദരന് ഗംഗൈ അമരന്, നടന്മാരായ രാധാ രവി, മുന്‍ മന്ത്രി എച്ച്.വി.ഹാന്‍ഡെ എന്നിവരെ ബിജെപി സംസ്ഥാന നിര്‍വാഹക സമിതിയിലേക്കു തിരഞ്ഞെടുത്തു.
Discussion about this post