ശ്രീനഗര്‍: നിയന്ത്രണ രേഖയിലെ സ്ഥിതിഗതികള്‍ വിലയിരുത്താൻ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ലഡാക്കിലെത്തി. കരസേന മേധാവി എം എം നരവനേ രാജ്നാഥ് സിംഗിനൊപ്പമുണ്ട്. ഇന്ത്യ-ചൈന സംഘര്‍ഷത്തിന് ശേഷം ലഡാക്കിലേക്കുള്ള രാജ്നാഥ് സിംഗിന്റെ ആദ്യ സന്ദര്‍ശനമാണിത്.
കഴിഞ്ഞ മൂന്നിനായിരുന്നു സന്ദര്‍ശനം നിശ്ചയിരുന്നതെങ്കിലും പിന്നീട് അത് റദ്ദാക്കി. തുടർന്ന് പ്രധാനമന്ത്രി അപ്രതീക്ഷിതമായി ലഡാക്കില്‍ എത്തുകയുമായിരുന്നു.
Discussion about this post