ലഡാക്ക്: കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ജമ്മുകശ്മീരിലെ ലേയിലെത്തി. ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തിന്റെ ഭാഗമായി സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായാണ് പ്രതിരോധമന്ത്രി കശ്മീരിലെത്തിയത്. ലഡാക്കിലെത്തിയ കേന്ദ്രമന്ത്രി സ്റ്റാക്നയിലെ ലേ സൈനിക ക്യാമ്പിലെത്തി. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് കശ്മീര്‍ അതിര്‍ത്തിയിലെത്തിയത്.
തുടര്‍ന്ന് സൈനികരും സേനാ കമാന്‍ഡര്‍മാരുമായും മന്ത്രി കൂടിക്കാഴ്ച നടത്തി. കരസേന മേധാവി എംഎം നരാവ്നെ, സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് എന്നിവരും പ്രതിരോധമന്ത്രിയെ അനുഗമിച്ചിരുന്നു.
ലേയില്‍ സൈന്യത്തിന്റെ പാരാ ഡ്രോപ്പിങ് സൈനികാഭ്യാസവും കേന്ദ്രമന്ത്രി വീക്ഷിച്ചു. തുടര്‍ന്ന് സൈന്യത്തിന്റെ പികാ മെഷിന് ഗണ്ണിന്റെ പ്രവര്‍ത്തനവും മന്ത്രി പരിശോധിച്ചു. മന്ത്രി തോക്കെടുത്തപ്പോള്‍, അതില്‍ ഉന്നം പിടിക്കുന്നതിന്റെയും കാഞ്ചി വലിക്കുന്നതിന്റെയുമെല്ലാം വിധം കരസേനാ മേധാവി കാണിച്ചുകൊടുത്തു.
നിയന്ത്രണരേഖയില്‍ ചൈനയുമായുളള സംഘര്‍ഷത്തിന് ശേഷമുളള സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനാണ് രാജ്നാഥ് സിങ്ങിന്റെ സന്ദര്‍ശനം. മേഖലയിലുള്ള സൈനികരുമായി രാജ്നാഥ് സിങ് ആശയവിനിമയം നടത്തും.
#WATCH Ladakh: Defence Minister Rajnath Singh inspects a Pika machine gun at Stakna, Leh. pic.twitter.com/MvndyQcN82
— ANI (@ANI) July 17, 2020
#WATCH Ladakh: Troops of Indian Armed Forces carry out para dropping exercise at Stakna, Leh in presence of Defence Minister Rajnath Singh, Chief of Defence Staff General Bipin Rawat and Army Chief General MM Naravane. pic.twitter.com/TX4eVOkeT0
— ANI (@ANI) July 17, 2020
Discussion about this post